Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഘ്പരിവാർ ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്


റിയാദ്: ബി ജെ പി ഭരണത്തിൽ രാജ്യത്ത് ഭീതി വിതക്കുകയാണെന്നും അതാണ് എമ്പുരാൻ സിനിമ റീ-എഡിറ്റ് ചെയ്യാൻ അതിന്റെ സൃഷ്ടാക്കൾ നിർബന്ധിതരായതെന്നും ചിന്ത സംസാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗുജറാത്ത് വംശഹത്യ രാജ്യത്തിൻറെ ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ സത്യം തിരഞ്ഞു കണ്ടെത്തുകയും ചെയ്യും. സംഘ്പരിവാർ എത്ര ശ്രമിച്ചാലും ചരിത്രത്തെ മണ്ണിനടിയിൽ മൂടാനാവില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജന ഗണ മന തുടങ്ങിയ മലയാള സിനിമകളോടും പദ്മാവതി, പി കെ, പത്താൻ തുടങ്ങിയ ഹിന്ദി സിനിമകളൊക്കെ സംഘ് പരിവാർ ഫാസിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.

നടികളുടെ അടിവസ്ത്രത്തിന്റെ നിറംപോലും പരിഹാസ്യമാം വിധം വിവാദമായിട്ടുണ്ട്. അതേ സമയം നുണകളും കെട്ടുകഥകളുമായി സൃഷ്ടിക്കപ്പെടുന്ന സംഘ് പരിവാർ പ്രോപഗണ്ട സിനിമകൾക്ക് നികുതി യിളവുകൾപോലും നൽകി അവർ പ്രോത്സാഹിപ്പിക്കുകയാണ്. കാശ്മീരി ഫയൽസ്, ദി കേരള സ്റ്റോറി, സബർമതി എക്സ്പ്രസ്, ചാവ്വ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങൾ. മോഡിയെ വിമർശിച്ചതിന്റെ പേരിൽ മാധ്യമ പ്രവർത്തകരും കാർട്ടൂണിസ്റ്റുകളും ജയിൽ പോകുന്ന ഇക്കാലത്ത് സത്യം വിളിച്ചു പറയുന്ന സിനിമ പ്രവർത്തകരേയും കാത്തിരിക്കുന്നത് ജയിലറകളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇതിനെതിരെ കലാകാരന്മാർ ശബ്ദം ഉയർത്തുകയും ശക്തമായ ജനരോഷം ഉയരുകയും വേണം. ഷൈജു ചെമ്പൂര് വിഷയാവതരണം നടത്തി. നമുക്കിടയിലെ മുന്നമാർക്കെതിരെ ജാഗ്രതയുണ്ടാകണമെന്ന് ഷൈജു ഓർമ്മപ്പെടുത്തി. വിനോദ് കൃഷ്ണ ചർച്ചകൾ നിയന്ത്രിച്ചു. കുമ്മിൾ സുധീർ ടേബിൾ ടോക്ക് ഉദ്‌ഘാടനം ചെയ്തു. സുരേഷ് ശങ്കർ, ഗഫൂർ കൊയിലാണ്ടി, അംജദ് അലി, ഹരികൃഷ്ണൻ, സലിം ആർത്തി യിൽ, ഇസ്മായിൽ കണ്ണൂർ, അമീർ, നാസ്സർ പൂവാർ, അനിൽ മണമ്പൂർ, റാഫി പാങ്ങോട്, ഗോപൻ കൊല്ലം എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.


Read Previous

പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ എമ്പുരാന് ചരിത്രനേട്ടം; ടോട്ടൽ ബിസിനസിൽ 325 കോടിയുടെ തിളക്കം

Read Next

മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »