ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മാനവരാശിയുടെ പാപമത്രയും ഏറ്റുവാങ്ങി, പീഡനങ്ങൾ സഹിച്ച് ഗാഗുൽത്താ മലയിൽ കുരിശു മരണം വരിച്ച യേശു. ഏത് സഹനത്തിന് ശേഷവും പ്രതീക്ഷയുടെ പൊൻ പുലരി തീർച്ചയായും ഉണ്ടാകുമെന്ന് അതേ മാനവരാശിക്ക് കാണിച്ചു കൊടുത്തുകൊണ്ട്, മൂന്നാം നാൾ യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ്. അതെ, നാഥൻ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കിക്കൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്.
തിരുപ്പിറവി ദിനമായ ഡിസംബർ 25 അഥവാ ക്രിസ്മസ് ദിനം പോലെ തന്നെ വിശ്വാസികൾക്ക് ഏറെ പ്രധാനമാണ് ഈസ്റ്ററും. രാജ്യങ്ങൾ മാറുന്നതിനനുസരിച്ച് ആചാരങ്ങളിലും മാറ്റങ്ങളുണ്ടെങ്കിലും കുരുശിലേറ്റപ്പെട്ട കർത്താവ് ലോകരക്ഷകനായി ഉയിർത്തെഴുന്നേറ്റതാണ് ഈസ്റ്ററിൻ്റെ രത്നച്ചുരുക്കം. എല്ലാത്തിനുമപ്പുറം പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും നൽകുന്നത്. ആപത്തുകാലത്ത് സ്വയം പഴിച്ചും വിധിയെ പഴിച്ചും കഴിയുന്നവർക്കും ഭീരുവിനെ പോലെ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന വർക്കും മുന്നിൽ ഈസ്റ്റർ പറഞ്ഞുവയ്ക്കുന്നത് മഹത്തായൊരു സന്ദേശമാണ്.

ഓശാനയിൽ തുടങ്ങി ഈസ്റ്റർ വരെ, വിശുദ്ധ വാരവും പ്രാർഥനകളും…
ഓശാന പെരുന്നാളോടുകൂടി തുടക്കമാകുന്ന വിശുദ്ധ വാരം. കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പു റത്തേറി യേശു ജറുസലേമിലേക്ക് എത്തിയതിൻ്റെ ഓർമയാണ് വിശ്വാസികൾക്ക് ഓശാന ഞായർ. ഒലീവിൻ്റെ ചില്ലയും ഈന്തപ്പനയുടെ ഓലയും കൊണ്ട് വഴിയാകെ അലങ്കരിച്ച് ദൈവപുത്രനെ സ്വീകരിച്ച ജനത. ഇതിൻ്റെ ഓർമക്കാണ് ഓശാന നാളിലെ കുരുത്തോല പ്രദക്ഷിണം.
ഓശാനയ്ക്ക് ശേഷം പെസഹ വ്യാഴം. യേശു തൻ്റെ 12 ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴ നാൾ. പെസഹ വ്യാഴത്തിൻ്റെ വിശ്വാസ വേര് ചെന്നെത്തി നിൽക്കുന്നത് അന്ത്യ അത്താഴത്തിലാണ്. അത്താഴ വിരുന്നിടെ ശിഷ്യരുടെ കാലുകൾ കഴുകിയ ക്രിസ്തു… അങ്ങനെ ദൈവപുത്രൻ വിനത്തിൻ്റെ മാതൃകയാകുകയായിരുന്നു. ഈ സ്മരണയിലാണ് പള്ളികളിലെ കാൽകഴുകൽ ശുശ്രൂഷകൾ. അവസാന അത്താഴ ഓർമയിൽ വീടുകളിൽ അപ്പം മുറിക്കലും ഉണ്ടാകും.’
ക്രിസ്തു സഹിച്ച പീഡനങ്ങളുടെയും കുരിശു മരണത്തിൻ്റെയും സമരണയാണ് ദുഃഖവെള്ളി. യേശു തോളിൽ കുരിശേറ്റി ഗാഗുൽത്താമല നടന്നുകയറിയ ഓർമയിലാണ് വിശ്വാസി സമൂഹം കുരിശിൻ്റെ വഴി കയറുന്നത്. ദുഖവെള്ളിയ്ക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ. പ്രാർഥനയും ആഘോഷവും ഒന്നിക്കുന്ന ഈസ്റ്റർ. തലേന്നാൾ അർധരാത്രി മുതൽ ആരംഭിക്കുന്ന ദേവാലയങ്ങളിലെ പ്രത്യേക പ്രാർഥന മുതൽ ഈസ്റ്റർ ആരംഭിക്കുകയായി. പാതിരാ കുർബാനയ്ക്ക് ശേഷം അമ്പത് നോമ്പ് അവസാനിക്കുന്നതോടെ ആഘോഷവും തുടങ്ങുകയായി.
ഈസ്റ്റർ മുട്ടയും പാസ്ചൽ കുഞ്ഞാടും…
ഈസ്റ്റർ ആഘോഷം പ്രത്യേക വിഭവങ്ങളൊരുക്കിയാണ് വിശ്വാസികൾ കൊണ്ടാടുന്നത്. ഈസ്റ്റർ മുട്ടകളാണ് ഇതിൽ പ്രധാനം. ഈസ്റ്റർ വിരുന്നിലെ അലങ്കരിച്ച മുട്ടകളാണ് ഇവ. പാസ്ചൽ മുട്ടകളെന്നും വിളിപ്പേരുളള ഈസ്റ്റർ മുട്ടകൾ മധ്യ, കിഴക്കൻ യൂറോപ്പിൽ ഇന്നും ഈസ്റ്റർ വിരുന്നിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്.
ഈസ്റ്റർ മുട്ടകൾ വെറുതെയങ്ങ് കയറി ഹീറോ ആയതല്ല. ഈ മുട്ടകൾക്ക് പിന്നിൽ വിശ്വാസത്തിൻ്റെ നിറമുണ്ട്. കുരിശിലേറ്റപ്പെട്ട് മൂന്നാം നാൾ ഉയിർത്തെണീറ്റ ക്രിസ്തു ദേവൻ്റെ ശൂന്യമായ തിരുകുടീരത്തെ സൂചിപ്പിക്കുന്നതാണീ കുഞ്ഞൻ കളർ മുട്ടകൾ. കുരിശിലേറ്റപ്പെടുമ്പോൾ പൊടിഞ്ഞ തിരുരക്തത്തിൻ്റെ സൂചകമായി മുട്ടകൾക്ക് ചുവന്ന നിറം നൽകിയിരുന്നു പുരാതനകാലത്ത്.
ആട്ടിൻകുട്ടിയുടെ ഇറച്ചി വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നൊരു പാരമ്പര്യവും നിലനിന്നിരുന്നു. മനുഷ്യരാശിയുടെ പാപങ്ങളേറ്റുവാങ്ങിയ ക്രിസ്തുവിനെ സൂചിപ്പിക്കുന്നതാണ് പുതിയനിമത്തിൽ പറയുന്ന പാസ്ചൽ കുഞ്ഞാട്. അതിനാൽ ഈസ്റ്ററിന് ആട്ടിറച്ചി ഭക്ഷിരുന്നു. നാടും സംസ്കാരവും മാറുന്നതിനനുസരിച്ച് ഇതിലെല്ലാം മാറ്റങ്ങളുണ്ട്.
പ്രിയപ്പെട്ടവർക്ക് നേരാം ഈസ്റ്റർ ആശംസകൾ
പ്രതീക്ഷയുടെ നല്ലനാളേക്ക് വെളിച്ചം വീശുന്നതാണ് ഓരോ ഈസ്റ്ററുമെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവർക്ക് പ്രതീക്ഷയുണർത്തുന്നതാകട്ടെ നമ്മുടെ ഓരോ ആശംസകളും. ചില ഈസ്റ്റർ ആശസകൾ നോക്കാം…
സഹനത്തിൻ്റെ പ്രതീകമായ ക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിനം. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ
മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ, ഈസ്റ്റർ ആശംസകൾ
മാനവരാശിയുടെ പാപം പേറി കുരിശിലേറ്റപ്പെട്ട യേശുദേവൻ നിങ്ങൾക്ക് മാർഗദീപമായിരിക്കട്ടെ, ഏവർക്കും ഈസ്റ്റർ ദിനാശംസകൾ
മിശിഹാ തന്നുടെ കൃപ നിങ്ങൾക്കും കുടുംബത്തിനും മേൽ എപ്പോഴും ഉണ്ടാകട്ടെ, ഈസ്റ്റർ ആശംസകൾ
എല്ലാ വേദനകൾക്കും അപ്പുറം പ്രത്യാശയുടെ പൊൻപുലരിയുണ്ട്, ഈസ്റ്റർ നന്മകൾ നേരുന്നു
സന്തോഷവും സമാധാനവും നിറഞ്ഞൊരു ഈസ്റ്റർ ആശംസിക്കുന്നു
മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവനാണ് ദൈവപുത്രൻ. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരാൻ നമുക്ക് സാധിക്കട്ടെ. ഏവർക്കും ഈസ്റ്റർ ആശംസകൾ
യേശു ദേവൻ ഉയിർത്തെണീറ്റ പോലെ, അവൻ്റെ കരുണയാൽ നമുക്കേവർക്കും ദുഖങ്ങളിൽ നിന്ന് ഉയിർത്തെണീക്കാൻ സാധിക്കട്ടെ. ഈസ്റ്റർ ആശംസകൾ
സ്നേഹവും പ്രാർഥനയും നിറഞ്ഞൊരു ഈസ്റ്റർ ദിനം ആശംസിക്കുന്നു
ദൈവപുത്രൻ നിങ്ങൾക്ക് വെളിച്ചമാകട്ടെ, അവൻ നിങ്ങളെ നയിക്കട്ടെ, പ്രാർഥനാ നിർഭരമായൊരു ഈസ്റ്റർ ആശംസിക്കുന്നു
എല്ലാ മാന്യവായനക്കാര്‍ക്കും മലയാളമിത്രത്തിന്റെ ഈസ്റ്റര്‍ ആശംസകള്‍
