Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂത്ത് കോൺഗ്രസ് സമര പോരാളി ഫർസീൻ മജീദിന് കണ്ണൂർ ജില്ലാ ഒഐസിസി സ്വീകരണം നൽകി.


റിയാദ്: യുവജന നായകനും സമര പോരാട്ടങ്ങൾക്ക് ആകാശത്തോളം ഉയരം നൽകിയ യൂത്ത് കോൺ ഗ്രസ് കണ്ണൂരിന്റെ സമര പോരാളിയുമായ ഫർസീൻ മജീദിന് ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി . ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉത്ഘാടനവും മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യ പ്രഭാഷണവും നടത്തി, അഞ്ചര പതിറ്റാണ്ടിലധികം വൈദിക ജീവിതം നയിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ആ പുണ്യാത്മാവിന് നിത്യ ശാന്തി നേർന്ന് മൗന പ്രാർത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്

അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പോരാട്ടത്തിൽ തനിക്കുണ്ടായ രാഷ്ട്രീയ ജീവിതത്തിന്റെ കനൽവഴികളെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായുള്ള അവിശ്രാന്ത സമരങ്ങളെ കുറിച്ചും കള്ളക്കേസുകൾക്കെതിരെ രണ്ടര വർഷത്തിന് മേലെ ഉള്ള നിയമ പോരാട്ടത്തെക്കുറിച്ചും സമര പോരാളിയും കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രെസിഡണ്ടും കൂടിയായ ഫർസീൻ മജീദ് അനുഭവം പങ്കുവച്ചു.

ഭാരത് ജോഡോ യാത്രയെകുറിച്ചും സ്വാതത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജവഹർലാൽ നെഹ്‌റു ഉൾപ്പെടെ ഉള്ള കോൺഗ്രസ് നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെയും ജയിൽ വാസത്തിന്റെയും ഒരംശം പോലും താൻ അനുഭവിച്ചിട്ടില്ല എന്നും ഓർമ്മപ്പെടുത്തുകയുണ്ടായി. ഒരു അധ്യാപകന്റെ അനുഭവങ്ങൾക്കൊപ്പം ജനാധിപത്യ മൂല്യങ്ങൾക്കായി തന്നാലാവുന്ന വിധം ഗാന്ധിയൻ മാര്ഗങ്ങളിലൂടെ ഉള്ള സമര പോരാട്ടങ്ങൾക്ക് മുൻ നിരയിൽ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

സി. എം കുഞ്ഞി കുമ്പള, സുരേഷ് ശങ്കർ (സെൻട്രൽ കമ്മിറ്റി), നാദിർഷ(മീഡിയ ), സലിം ആർത്തിയിൽ (നാഷണൽ കമ്മിറ്റി), മൃദുല വിനീഷ് (വനിതാ വേദി പ്രസിഡന്റ് ), ഒഐസിസിയുടെ എല്ലാ ജില്ലാ പ്രസിഡന്റ്മാരുടെയും പ്രതിനിധിയായി പാലക്കാട് ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പാറയും കെ എം സി സി ക്ക് വേണ്ടി അബ്ദുൽ മജീദ് പയ്യന്നൂർ എന്നിവർ സ്വീകരണ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.

ഗ്ലോബൽ കമ്മിറ്റി മെമ്പർ അഷ്‌കർ കണ്ണൂർ ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും ഷഫീഖ് കണ്ണാടിപ്പറമ്പ് നന്ദിയും രേഖപ്പെടുത്തി .ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹാഷിം പാപ്പിനിശ്ശേരി, ഹാഷിം കണ്ണാടിപ്പറമ്പ്, സുജേഷ് കൂടാളി, സുജിത് തോട്ടട, അബ്ദുൽഖാദർ മോചേരി , ജലീൽ ചെറുപുഴ, ബൈജു ഇട്ടൻ, പ്രതീഷ്, രാജീവൻ, എന്നിവർ യോഗത്തിന് നേതൃത്വം നൽകി.


Read Previous

പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്ക് നേരെയുമുള്ള ആക്രമണം. റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

Read Next

പാകിസ്ഥാനെതിരെ സൈനിക നീക്കം അടക്കം ആലോചിച്ചു, മന്ത്രിസഭാസമിതി യോഗശേഷം മോദിയെ ഒറ്റയ്ക്ക് കണ്ട് അമിത് ഷാ, നിര്‍ണായക വിവരം കൈമാറി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »