Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഐ നൂറാം വാർഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പരസ്യമാക്കി മകൻ


തിരുവനന്തപുരം: സിപിഐ നൂറാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുന്‍കാല നേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. കാനത്തിന്റെ കുടുംബം അസൗകര്യം ഉള്ളതി നാലാണ് എത്താതിരുന്നതെന്ന നേതാക്കളുടെ പ്രസ്താവന തെറ്റാണെന്നും മകന്‍ സന്ദീപ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സിപിഐ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്ത് പൊതുസമ്മേളനം സംഘടി പ്പിച്ചിരുന്നു. സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം തുടങ്ങി നിരവധി നേതാക്ക ളും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളുടെ കുുടംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. എന്നാല്‍ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗ ങ്ങള്‍ പരിപാടിയില്‍ എത്തിയിരുന്നില്ല. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ കാനത്തിന്റെ കുടുംബത്തിന് അസൗകര്യം ഉള്ളതിനാലാണ് എത്താതി രുന്നതെന്നായിരുന്നു സിപിഐ നേതാക്കളുടെ വിശദീകരണം.

ഇതിന് പിന്നാലെയാണ് സിപിഐ നേതാക്കള്‍ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കാനം രാജേന്ദ്രന്റെ മകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തതെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയും’ കുറിപ്പില്‍ പറയുന്നു.


Read Previous

കളിക്കുന്നതിനിടെ തല അലൂമിനിയം കലത്തിൽ കുടുങ്ങി, രണ്ടു വയസുകാരിക്ക് തുണയായി ഫയർഫോഴ്സ്

Read Next

പഹല്‍ഗാം ഭീകരാക്രമണം; കശ്‌മീരിലെ ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »