ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുവാനും വിദ്യാര്‍ത്ഥി പ്രായത്തില്‍ തന്നെ അവരില്‍ പൗരബോധം വളര്‍ത്തിയെടുക്കാനും ഉതുകുന്ന തരത്തില്‍ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ച് റിയാദിലെ
ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള കലാലയ തിരെഞ്ഞെടുപ്പ് നടന്നു.
സാധാരണ നടക്കുന്ന തെരഞ്ഞെടുപ്പ് രീതികള്‍ അവലംബിച്ച് കൊണ്ട് നടന്ന ജനാധ്യപത്യ പ്രക്രിയ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. ഹെഡ് ബോയ് , ഹെഡ് ഗേള്‍ എന്നിങ്ങനെ തിരിച്ചാണ് തെരഞ്ഞെ ടുപ്പു നടത്തിയത് കുട്ടികള്‍ ആവേശത്തോടെ ജനപത്യപ്രക്രിയയില്‍ സജീവ പങ്കാളികളായി
എട്ടാം തരം ആൽഫയിൽ നിന്നുള്ള കിഷോർ സന്തോഷ് ഹെഡ് ബോയ് ആയും അതേ ക്ലാസിലെ മർവി ഉദയ് നസാരെ ഹെഡ് ഗേളായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഏഴ് ബീറ്റയിൽ നിന്നുള്ള അയാൻ അസീസും, ഷൈസ നഫീസയും യഥാക്രമം വൈസ് ഹെഡ് ബോയ് ആയും വൈസ് ഹെഡ് ഗേളായും തിരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് വോട്ടിംഗ് പ്രക്രിയയിൽ സ്കൂൾ മാനേജർ അബീർ, പ്രിൻസിപ്പൽ സംഗീത അനൂപ്, ഹെഡ് മിസ്ട്രെസ്സ് വിദ്യ വിനോദ്, സി.ഒ.ഇ ഷാജിന ഷനോജ് , അധ്യാപകർ , മറ്റ് ജീവനക്കാർ , നാല് മുതൽ എട്ടാം തരം വരെയുള്ള വിദ്യാർത്ഥികളും പങ്കെടുത്തു.
സുതാര്യമായ രീതിയിൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും ഭരണത്തിൽ പൗരന്മാർക്കുള്ള സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും പ്രായോഗിക ധാരണ നൽകാൻ ഈ തിരെഞ്ഞെടുപ്പ് പ്രക്രിയ വിദ്യാർത്ഥികൾക്ക് സഹായ കമായി. സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളെ വിദ്യാർത്ഥി സമൂഹത്തിന് പരിചയപ്പെടുത്തി.
