Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ


മം​ഗളൂരു: മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് കഴിഞ്ഞദിവസം അഷ്റഫിനെ മർദ്ദിച്ചത്. മംഗളൂരു കുടുപ്പുവിലെ ഒരു മൈതാനത്ത് വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും അഷ്റഫിനെ ഒരു സംഘം മർദ്ദിക്കുകയായിരുന്നു.

‘തുടർന്ന് അവശനായ യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇയാൾ മലയാളം സംസാരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അഷ്റഫിന്റെ കുടുംബം മം​ഗളൂരുവിലെത്തിയ ശേഷം മൃത​ദേഹം വിട്ടു നൽകും.


Read Previous

കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ സമാപിച്ചു.

Read Next

സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല എവിടെ നിന്ന്?’ അന്വേഷണം വേണം, ഡിജിപിക്ക് പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »