Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൈറ്റ് പട്രോളിങിനിടെ കാറില്‍ നിന്നും 10 ഗ്രാം എംഡിഎംഎ കണ്ടെത്തി; യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍


കണ്ണൂര്‍: എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്പ സ്വദേശി ഷഹബാസ്(30) എടാട്ട് സ്വദേശിയായ ഷിജിനാസ്(34) തുരുത്തി സ്വദേശിനിയായ പ്രജിത(30) എന്നിവരാണ് പിടിയിലായത്. കെഎല്‍- 59 ഡബ്ല്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പനക്കായി പയ്യന്നൂ രിലെത്തിയത്. ഇവരില്‍ നിന്നും 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ബുധനാഴ്ച്ചപുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി യദുകൃഷണന്‍, ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുകേഷ് കല്ലേന്‍, ഷംസുദീന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

മൂന്ന് പേരെയും ദേഹപരിശോധന നടത്തിയും കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംശയം തോന്നിയാണ് പൊലീസ് കാറില്‍ പരിശോധന നടത്തിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് പൊലീസ് എംഡിഎംഎ പിടിച്ചെടുക്കുന്നത്. മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതികളാണ് പിടിയിലായിരിക്കുന്നത്.


Read Previous

ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

Read Next

ഡ്രൈവിങ് ടെസ്റ്റ് പാസാക്കാൻ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »