Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഭാഗീയതകള്‍ക്കെതിരായ മനുഷ്യ സാഗരം’; തൃശൂര്‍ പൂരം അതിഗംഭീരമാക്കി; അഭിനന്ദിച്ച് സിപിഎം


തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം അതിഗംഭീരമാക്കിയ മുഴുവന്‍ പേരെയും അഭിനന്ദിച്ച് സിപിഎം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എന്‍ വാസവനും വളരെ നേരത്തെ തന്നെ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് കുറവുകളില്ലാതിരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പ്രത്യേകം എടുത്ത്പറയേണ്ടതുണ്ടെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ഖാദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും ജില്ലാ ഭരണകൂടവും നന്നായി ഇടപെട്ടു. പൊലീസ് വകുപ്പിന്റേത് ഏറ്റവും കാര്യക്ഷമവും അഭിനന്ദനീയവുമായ സമീപനമായിരുന്നു. ജാഗ്രത ഉണ്ടായെങ്കിലും പൂര പ്രേമികള്‍ക്ക് കാര്‍ക്കശ്യം നേരിടേണ്ടി വന്നില്ലെന്ന് പ്രധാന പത്രങ്ങള്‍ തന്നെ എഴുതി. തൃശൂര്‍ കോര്‍പ്പറേഷന്‍ ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല.

മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും പാഞ്ചാരിമേളവും കുടമാറ്റവും, വെടിക്കെട്ടുമെല്ലാം കാണാ നും ആസ്വദിക്കാനുംതൃശൂരിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങളും തികഞ അച്ചടക്കത്തോടെ പൂരം മഹാ സംഭവമാക്കി. സാംസ്‌കാരിക നഗരിയെ വിശ്ര വിശ്രുതമാക്കിയ തൃശൂര്‍ പൂരം വിഭാഗീയതകള്‍ക്കെ തിരായ മനുഷ്യസാഗരമായി തീര്‍ന്നെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.


Read Previous

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

Read Next

കേരളത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചു; ശ്രീനഗറിൽ മടങ്ങിയെത്തി മെഡിക്കൽ ലാബ് തുടങ്ങി: അവസാനം ഷെയ്ഖ് സജ്ജാദ് കൊടും ഭീകരനായി; എൻ ഐ എ 10 ലക്ഷം വിലയിട്ട പഹൽഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ആരാണ് ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »