Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി; സൗദിയില്‍ നഴ്‌സിങ് മേഖലയിലെ സ്വദേശിവല്‍ക്കരണം 44 ശതമാനമാകും


റിയാദ്: 2025ല്‍ സൗദി അറേബ്യയില്‍ നഴ്‌സിങ് മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് 44 ശതമാന മായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് മേഖലയില്‍ വലിയ തോതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മേഖലയിലെ സ്വദേശിവല്‍ക്കരണം പ്രതികൂലമായി ബാധിക്കും.

സ്വദേശി നഴ്‌സിങ് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ എത്തുന്നതി നായുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിവരികയാണ്. വിഷന്‍ 2030ലെ ആരോഗ്യ മേഖല പരിവര്‍ത്തന പരിപാടിയുടെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സൗദി സ്വദേശികളായ നഴ്‌സിങ് ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലയില്‍ തുടരുന്നതിന് പിന്തുണയ്ക്കു ന്നതിനും ശാക്തീകരിക്കുന്നതിനും അവരുടെ പ്രഫഷനല്‍ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ച യായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.


Read Previous

പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

Read Next

ട്രംപി​​ന്റെ തീരുവയ്ക്ക് തിരിച്ചടിയുമായി ഇന്ത്യ, യു എസ് ഉൽപ്പന്നങ്ങൾക്ക് അധിക നികുതി, ഡബ്ല്യൂടിഒയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »