Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ?’; സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി


ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു. ഇതുസംബന്ധിച്ച് കോടതിയോട് 14 ചോദ്യങ്ങൾ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോയെന്നും രാഷ്ട്രപതി ചോദിച്ചു.

ഭരണഘടനയുടെ 143 (1)​ വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് 14 വിഷയങ്ങളിൽ വ്യക്തത തേടിയത്. ഭരണഘടനയുടെ 201–ാം അനുച്ഛേദത്തിൽ, ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല.

സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ഗവർണക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള തക്കതായ കാരണം രേഖാമൂലം സംസ്ഥാനസർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യംചെയ്യാം. അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.

10 ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ. എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത് ഇത് ആദ്യമായാണ് പിന്നാലെയാണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.


Read Previous

ആഴക്കടൽ രഹസ്യം തേടി കടലിനടിത്തട്ടിലേക്ക്; ആദ്യ മനുഷ്യ ദൗത്യം സമുദ്രയാൻ 2026ൽ

Read Next

പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ, അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »