Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി


ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണി ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെ യാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോട തിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീ ങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും.

1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വഖഫ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറ പ്പെടുവിച്ചിരുന്നു. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍ മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത് തുടങ്ങിയ മുൻ ഉത്തരവിന്റെ കാലാവധി മെയ് 20 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.


Read Previous

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചു; ബെയ്‌ലിന്‍ ദാസ് പിടിയില്‍

Read Next

രാജ്യത്ത് തന്നെ ആദ്യ പദ്ധതി കൊച്ചിയിൽ ,​ നടപ്പാക്കുന്നത് ഒരു കോടി രൂപ ചെലവിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »