Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്


പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.

മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തി പ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായി രുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനി ക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചി ല്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടി യിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.


Read Previous

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത

Read Next

കഞ്ചാവു കേസില്‍ പിടിയിലായ ആളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍, ഇര അഞ്ചു വയസ്സുകാരി, പോക്സോ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »