കഞ്ചാവു കേസില്‍ പിടിയിലായ ആളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍, ഇര അഞ്ചു വയസ്സുകാരി, പോക്സോ കേസ്


കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടി ക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.

125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡി പ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. പീഡനത്തിന് ഇരയായ കുട്ടി ഇയാളുടെ ബന്ധുവാണ്. ഇയാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. പോക്‌സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീര്‍ഘകാലമായി കുട്ടിയുടെ കുടുംബത്തോടൊ പ്പമാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.


Read Previous

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്

Read Next

വില്‍ യു മാരീ മീ’, കോടതി മുറിയില്‍ പരസ്പരം പൂക്കള്‍ കൈമാറി; ബലാത്സംഗക്കേസില്‍ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, അസാധാരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »