Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുടെ കാര്യം അവര്‍ നോക്കട്ടെ’; അവിടെ ഉല്‍പാദനം നടത്തരുതെന്ന് ആപ്പിളിനോട് ഡൊണാള്‍ഡ് ട്രംപ്, ഇരട്ടമുഖം പുറത്താകുന്നു.


ദോഹ: ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കിനോടാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണമെങ്കില്‍ സ്വയം ചെയ്യട്ടെ എന്നുമായിരുന്നു അദേഹം പറഞ്ഞത്.

ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. തനിക്ക് ടിം കുക്കുമായി ചെറിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ട്രംപ് സംസാരിച്ച് തുടങ്ങിയത്.

‘എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ 500 ബില്യണ്‍ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലി ക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണം നടത്താം. കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ ന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്. അതിനാല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.’- ട്രംപ് പറഞ്ഞു. അമേരിക്ക ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യു.എസ് ഉല്‍പന്നങ്ങള്‍ക്ക് യാതൊരു താരിഫും ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇതുവരെ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയ്ക്ക് സ്വയം പരിപാലിക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. ലോകമെമ്പാടും ഐഫോണുകള്‍ക്കും മാക്ബുക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറുന്നതിനിടെ ആപ്പിള്‍ യുഎസില്‍ ഉല്‍പാദനം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദേഹം പറഞ്ഞു. ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വിപുലീകരിക്കാനും യു.എസ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാന്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.


Read Previous

ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

Read Next

പാകിസ്ഥാന് പിന്തുണ: തുര്‍ക്കി ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്ക്, കരാര്‍ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »