Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാനില്‍ വിവാഹം കഴിക്കണം’; ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതിയുടെ ചാറ്റ് പുറത്ത്


ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അലി ഹസനുമായിട്ടുള്ള ജ്യോതിയുടെ വാട്‌സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനില്‍ വിവാഹിതയാകണ മെന്നും ഈ ചാറ്റുകളില്‍ പറയുന്നുണ്ട്.

പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകള്‍ പുറത്തു വന്നിരിക്കുന്നത്. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഇവര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും ജ്യോതി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷനിടെ ഡാനിഷുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവു കള്‍ ലഭ്യമായിട്ടുണ്ട്. ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി തീരുമാനിച്ചിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടി അപേക്ഷിച്ചതിന്റെ രേഖകളും കണ്ടെത്തി.

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ജ്യോതി ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പഹല്‍ഗാം ആക്രമണ ത്തിന് മുമ്പ് ജ്യോതി കശ്മീരും പാകിസ്ഥാനും സന്ദര്‍ശിച്ചിരുന്നുവെന്ന് ഹരിയാന പൊലീസ് കണ്ടെത്തി യിരുന്നു. പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.

33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. ട്രാവല്‍ വിത്ത് ജെഒ എന്നാണ് ജ്യോതി യുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇതിന് നാലരലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. അപ്‌ലോഡ് ചെയ്ത 450 വിഡിയോയില്‍ ചിലത് പാകിസ്ഥാന്‍ സന്ദര്‍ശനവും ഉണ്ട്.


Read Previous

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Read Next

സി ബി എസ് ഇ പത്ത്, പന്ത്രണ്ട്, അൽ ആലിയ സ്കൂളിന് മികച്ച വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »