Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“ലഹരിക്ക് റെഡ് കാർഡ്” ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.


റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ, റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത തലമുറ ലക്ഷ്യമാക്കി സംഘടിപ്പിച്ച “ലഹരിക്ക് റെഡ് കാർഡ്” ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. യുവാക്കളുടെ സജീവ പങ്കാളിത്തം കണ്ട ഈ ടൂർണമെന്റ്, സാമൂഹിക ബാധ്യതയുള്ള കായികപരിപാടികളുടെ മാതൃകയായി മാറി. സഘടനയുടെ മുതിർന്ന കാരണവരായ ഹംസ, വൈസ് ചെയർമാൻ അബുബക്കർ എന്നിവർ കിക്ക് ഓഫ്‌ ചെയ്ത് ഷൂട്ട്‌ ഔട്ട്‌ ഉത്ഘടനം ചെയ്തു.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ, യുവതയെ ലഹരിമുക്ത ജീവിതത്തിലേക്ക് ആകർഷിക്കുവാൻ റിയാദിലെ മുഖ്യദാരാ സംഘടനകളുടെയും മാധ്യമങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണമുണ്ടായി. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച OICC MANJERI FC കിരീടം സ്വന്തമാക്കി. PUKKA FC രണ്ടാംസ്ഥാനവും GALLOP SHIPPING മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തോടൊപ്പം നടന്ന സാംസ്‌കാരിക യോഗം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ മിസ്സിസ്,ഷഹനാസ് അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്‌റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ ( എൻ ആർ കെ ), രഘുനാഥ് പറശനിക്കടവ് ( ഒ ഐ സി സി ), അലി ആലുവ ( റിയാദ് ടാക്കീസ് ), സുബാഷ് ( എടപ്പ ), സലാം പെരുമ്പാവൂർ (WMF) വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രെഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു.

“ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ഭാവിയെ നശിപ്പിക്കുന്നതാണ്. കായിക പരിപാടികൾ യുവതയെ നല്ല പാതയിലേക്ക് നയിക്കാൻ ശക്തമായ മാർഗമാണെന്ന് ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു,” എന്ന് സമാപന സമ്മേളാനത്തിൽ സംസാരിച്ചവർ അഭിപ്രായപെട്ടു

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹി കളായ അൻവർ സാദത്ത് വാക്കയിൽ, ബാബു പട്ടാമ്പി, ജംഷാദ് വാക്കയിൽ ,അനസ്, ഇസഹാഖ്, സതീഷ്,മുസ്തഫ സുബീർ, മനു, ,മഹേഷ്, ആഷിക്, ആഷിഫ്, മുജീബ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസൻ,ശ്യാം സുന്ദർ, ഷാജീവ് ശ്രീകൃഷ്ണപുരം , അജ്മൽ,വാസുദേവൻ , റൗഫ് പട്ടാമ്പി ,ഷഹീർ,അൻസാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷിബു എൽദോ അവതാരകനായിരുന്നു അൻസാർ, അർഷിൻ എന്നിവർ കളി നിയന്ത്രിച്ചു…


Read Previous

സൗദി രാജാവിന്റെ അതിഥിയായി പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി ഹജ്ജിന് എത്തും

Read Next

ഫ്രാൻസിസ് മാർപാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോക മനസാക്ഷിയോട് സംവദിച്ച അപൂർവ്വ വ്യക്തിത്വo: വൈ എം സി എ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »