24 മണിക്കൂറിനകം രാജ്യം വിടണം’, ചാരപ്രവൃത്തിയില്‍ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കി ഇന്ത്യ


ന്യൂഡല്‍ഹി: ചാരപ്രവൃത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്ന തെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ അവരുടെ പദവികള്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കണമെന്നും വിദേശ കാര്യമന്ത്രാലയം പാകിസ്ഥാന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.

പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കിയിരിക്കുന്നത്.


Read Previous

പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ? അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല’; കെ പി ശശികലയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

Read Next

ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »