Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മരിച്ചത് കൊല്ലം സ്വദേശി


കോഴിക്കോട്: ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഹാർബർ റോഡ് ജംഗ്‌ഷനി ലെ ത്രീ സ്റ്റാർ ലോഡ്‌ജിൽ ഇന്ന് രാവിലെയാണ് സംഭവം. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമ നാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂർ എസ്‌ഐ രവീന്ദ്രൻ സ്ഥലത്തെത്തിയിട്ടുണ്ട്.

മറ്റൊരു ലോഡ്‌ജിൽ താമസിച്ചിരുന്ന സോളമൻ ഇന്നലെ രാത്രിയാണ് ത്രീ സ്റ്റാർ ലോഡ്‌ജിൽ എത്തിയത്. ഒപ്പം ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ മുറിയിൽ നിന്നാണ് സോളമന്റെ മൃതദേഹം കണ്ടെത്തിയത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. പുറത്തേക്ക് രക്തം ഒഴുകുന്നത് കണ്ട് ലോഡ്‌ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ഇന്നലെ കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് സോളമൻ ഇറങ്ങിയതെന്നാണ് അവസാനമായി കണ്ട സുഹൃത്തുക്കൾ പറയുന്നത്. അനീഷ് ഇന്നലെ രാത്രി തന്നെ ലോഡ്‌ജിൽ നിന്നും കൊല്ലത്തേക്ക് പോയെന്ന് ലോഡ്‌ജ് ഉടമയുടെ മകൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


Read Previous

ദേശീയ പാതയുടെ തകര്‍ച്ച: മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവ്; കോണ്‍ഗ്രസ്‌

Read Next

ഓടുന്ന ബൈക്കിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ഗുരുതര പരിക്ക് – വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »