Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് തോട്ടിൽ വീണു,​ മീൻ പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റു മരിച്ചു


കോടഞ്ചേരി : കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽമ മീൻപിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റു മരിച്ചു. കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14)​,​ എബിൻ (10)​ എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഈ സമയത്ത് ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തോടിന് സമീപത്തെ തേക്കു മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയി ലേക്ക് വീണതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞ് തോട്ടിൽ പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അതേസമയം ഊട്ടിയിൽ നടന്ന അപകടത്തിൽ കോഴിക്കോട് സ്വദേശിയായ 15കാരൻ മരം ദേഹത്ത് വീണ് മരിച്ചു. കോഴിക്കോട് മൊകേരിയിൽ പ്രസീദ്- രേഖ ദമ്പതികളുടെ മകൻ ആദിദേവ് ആണ് മരിച്ചത്. ഞായ‍ർ ഉച്ചയ്ക്ക് 12.30ഓടെ ഊട്ടി ഏയ്റ്റത് മൈൽസിലായിരുന്നു അപകടം.

23ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെയുള്ള 14 അംഗ സംഘം ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയത്. ‌ഇന്ന് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഊട്ടി- ഗൂഡല്ലൂർ റോഡിൽ വച്ച് കാഴ്ചകൾ കാണാൻ ഇറങ്ങിയ തായിരുന്നു,​ ഇതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Read Previous

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000 ല്‍ അധികം ഇന്ത്യക്കാര്‍’; പാക് ഭീകരവാദം ഐക്യരാഷ്ട്ര സഭയില്‍ തുറന്നു കാണിച്ച് ഇന്ത്യ

Read Next

ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനം ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ്; സഹപാഠിക്ക് ഹൃദയാഘാതം ; പരീക്ഷ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിച്ചു; ജീവന്‍ രക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »