ഫ്രഞ്ച് ഓപ്പണ്‍: 38-ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഗെയ്ൽ മോൺഫിൽസ്, രണ്ടാം റൗണ്ടിൽ ജാക്ക് ഡ്രേപ്പറിനെ നേരിടും


പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഗെയ്ൽ മോൺഫിൽസ്. ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെയാണ് കോർട്ടിൽ 38 കാരനായ ഗെയ്ൽ പരാജയ പ്പെടുത്തിയത്. മൂന്ന് മണിക്കൂർ 36 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ 4-6, 3-6, 6-1, 7-6 (4), 6-1 എന്ന സ്കോറിനാണ് താരം ഡെല്ലിയനെ വീഴ്‌ത്തിയത്.

റോളണ്ട് ഗാരോസിൽ ഏറ്റവും കൂടുതൽ അഞ്ച് സെറ്റ് സിംഗിൾസ് മത്സരങ്ങൾ ജയിച്ചതിന്‍റെ റെക്കോർഡ് മോൺഫിൽസ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ടൂർണമെന്‍റിൽ ഒരു ഫ്രഞ്ച് കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ വിജയങ്ങൾ (40) എന്ന യാനിക് നോഹയുടെ റെക്കോർഡിനൊപ്പവും താരമെത്തി.

എടിപി റാങ്കിങ്ങിലെ ആദ്യ 100 പേരിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മോൺഫിൽസ്. പട്ടികയി ലുള്ള മറ്റൊരു 38 വയസ്സുകാരൻ നൊവാക് ജോക്കോവിച്ച് മാത്രമാണ്. അതേസമയം മത്സരത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയുണ്ടായി. ഫോർഹാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

മോൺഫിൽസിന്‍റെ ഭാര്യ യുക്രെയിനിന്‍റെ എലീന സ്വിറ്റോലിനയും ടൂർണമെന്‍റിൽ മത്സരിക്കുന്നുണ്ട്. വനിതാ വിഭാഗത്തിൽ ലോക 14–ാം നമ്പർ താരമാണ് എലീന. 42–ാം റാങ്കുകാരനാണ് മോൺഫിൽസ്. എലീന ആദ്യ മത്സരം ജയിച്ച് രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഗെയ്ൽ മോൺഫിൽസ് രണ്ടാം റൗണ്ടിൽ ബ്രിട്ടന്‍റെ ജാക്ക് ഡ്രേപ്പറിനെ നേരിടും. അടുത്തിടെ ആദ്യമായി എടിപി റാങ്കിംഗിൽ ആദ്യ അഞ്ച് സ്ഥാന ങ്ങളിൽ ഇടം നേടിയിരുന്നു ഡ്രേപ്പർ. ഇറ്റലിയുടെ മാറ്റിയ ബെല്ലൂച്ചിയെ 3–6, 6–1, 6–2, 6–4 എന്ന സ്കോറിന് താരം പരാജയപ്പെടുത്തിയിരുന്നു.


Read Previous

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് ഇത്തവണയും ലക്ഷ്യം കണ്ടില്ല ; വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

Read Next

പാകിസ്ഥാനെതിരെ യുദ്ധ സമാന സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയുടെ അടിയന്തര തയ്യാറെടുപ്പ്; അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ ഇന്ന് മോക് ഡ്രില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »