Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചിക്കൻ പില്ലോ, ചക്കക്കുരുവിട്ട ചെമ്മീൻ മാങ്ങാകറി, ചക്ക പായസം റിയാദിൽ ചാവക്കാടിന്റെ പെരുമ


റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുവനതപുരം മുതൽ കാസർഗോഡ് വരെയുള്ള 18 പ്രാദേശിക സംഘടനകൾ പങ്കെടുത്ത മത്സര ത്തിൽ രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തി യാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായത്.

അലങ്കാരത്തിനും മറ്റും യാതൊരുവിധ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും ഉപയോഗിക്കാതെ പ്രദർശിപ്പിച്ചത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് നൽകുന്നതെന്ന് നമ്മൾ ചാവക്കാട്ടുകാർ വനിതാ വിഭാഗത്തെ പ്രധിനിധീകരിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഷെഹീറ ആരിഫ്, ഫസ്‌ന ഷാഹിദ്, റസീന സിറാജുദ്ധീൻ, സഫ്രീന ജാഫ്‌ഷിദ്, ഫിദ ഫെർമിസ്, റിജില ഫായിസ് തുടങ്ങിയവരാണ് പാചകങ്ങൾക്കും അലങ്കാരങ്ങൾക്കും നേതൃത്വം നൽകിയത്.


Read Previous

കോൺഗ്രസ്സ് അനീതിക്കും, അക്രമത്തിനുമെതിരെ, ശബ്ദമയുർത്തുന്ന പ്രസ്ഥാനം

Read Next

അതിതീവ്രമഴയില്‍ മുങ്ങി സംസ്ഥാനം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച്; മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »