Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം; യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ല; അന്‍വറില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു’


മലപ്പുറം: പിവി അന്‍വറിനെ ഘടകകക്ഷിയാക്കാനാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അസോസിയേറ്റ് അംഗമാക്കാമെന്ന യുഡിഎഫ് തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. അത് അദ്ദേഹത്തെ ബോധ്യപ്പെടു ത്തുകയാണ് ചെയ്തത്. യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് അന്‍വര്‍ ആദ്യം പറഞ്ഞി രുന്നു. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രസ്താവന പിന്‍വലിച്ചാല്‍ അസോസി യേറ്റ് മെമ്പര്‍ ആക്കും. ഇക്കാര്യം അന്‍വറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പരാമര്‍ശം പിന്‍വലിക്കണ മെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്ന് അദേഹം പറഞ്ഞു. വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാന്‍ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലത്. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഘടകകക്ഷി ആക്കാതെയുള്ള യുഡിഎഫ് നീക്കം അന്‍വര്‍ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.


Read Previous

മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം, കോട്ടയത്ത് രണ്ട് പേര്‍ മരിച്ചു

Read Next

ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനെത്തി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »