ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: തെരുവ് നായ ശല്യം രൂക്ഷമായ മഞ്ചേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാദ് ഒ ഐ സി സി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കും. വിദ്യാർഥികളും പൊതുജനങ്ങളും തെരുവ്നായ അക്രമണ ഭീഷണി നേരിടുകയാണ്. മിറർ സ്ഥാപി ക്കുന്നതിലൂടെ കവലകളിലും വളവുകളിലുമൊക്കെ ദൂരെ നിന്ന് തന്നെ തെരുവ് നായ്ക്കളുടെ സാന്നിധ്യം മനസ്സിലാക്കാനും സുരക്ഷിതമായി മാറിപോകാനും സഹായകരമാകും.
ബത്തയിലെ സബർമതിയിൽ ചേർന്ന കൺവെൻഷൻ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പൻ ഉത്ഘാടനം ചെയ്തു. അക്ബർ വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.
പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ ജേതാക്കളായ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള റാഫി, റാസിഖ്,ഷാജിൽ,ഫഹദ്, ആഷിഖ്, ഫർസിൻ എന്നിവർ ഉൾപ്പെട്ട ടീമിനെ യോഗം അഭിനന്ദിച്ചു. മുജീബ് പാണ്ടിക്കാട് അനുമോദന പ്രസംഗം നടത്തി.മുജീബ് പൂന്താനം സ്വാഗതവും മുത്തു പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
