Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു, മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെ അറസ്റ്റ് ചെയ്തു; ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി: പൊതുസുരക്ഷാ വകുപ്പ് മേധാവി.


മക്ക: ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.

ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ 1,09,000 വാഹനങ്ങളും തിരിച്ചയച്ചു.

ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി. ഇവര്‍ക്ക് 20,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തി. നിയമ ലംഘകര്‍ക്ക് ആതിഥേയത്വം നല്‍കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.


Read Previous

കനത്ത കൊടുങ്കാറ്റിനെ തുടർന്ന് ഇൻഡിഗോ വിമാനം കാറ്റിൽ ആടിയുലഞ്ഞു; നിലവിളിച്ച് യാത്രക്കാർ.

Read Next

ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »