Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ; ‘അടുത്ത 10 മാസം മന്ത്രിയാകും’


തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്  ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രം​ഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും… നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിൽ പ്രവചിക്കുന്നു.

‘കാലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും. അല്ലെങ്കിൽ വിട്ട് നിൽക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’

‘വാരരേ… എങ്ങും പോകല്ലേ… കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ. ലേ അൻവർ… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ… ‘ ഷാബു പ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷാബു പ്രസാദിന്റെ കുറിപ്പിന്റെ പൂർണരൂപം:

നിലമ്പൂരിൽ സ്വരാജ് ജയിക്കും… അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും… നിലമ്പൂർ സിപി എമ്മിന്റെ ഉരുക്കു കോട്ടയാകും… കാലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും അല്ലെങ്കിൽ വിട്ട് നിൽക്കും…2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ… മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും…

വാരരേ… എങ്ങും പോകല്ലേ… കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ… ലേ അൻവർ… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ…


Read Previous

വിൽപ്പനയ്ക്കായി എത്തിച്ചു; 13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

Read Next

ഐസിഎഫ് റിയാദ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »