ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി റിയാദിൽ നിന്ന് പുറപ്പെടുന്ന ഹാജിമാർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഹൃദ്യമായ യാത്രയയപ്പ് നൽകി. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഓരോ മുസ്‌ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമാണ്.
മക്കയിലെ വിശുദ്ധ കഅ്ബയെ ലക്ഷ്യമാക്കിയുള്ള ഈ വാർഷിക തീർത്ഥാടനം ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്.മുൻ വർഷങ്ങളിലെപ്പോലെ, ഈ വർഷവും ഐസിഎഫ് ഹാജിമാർക്കായി വിപുലമായ പഠന ക്ലാസുകളും സംശയനിവാരണ സെഷനുകളും സംഘടിപ്പിച്ചിരുന്നു. ഐസിഎഫ് റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫിയാണ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

യാത്രയയപ്പ് സംഗമം ഐസിഎഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ സലാം വടകര ഉദ്ഘാടനം ചെയ്തു. ഹസൈനാർ ഹാറൂനി, അധ്യക്ഷത വഹിച്ച ചടങ്ങിൽ, തീർത്ഥാടകർക്ക് നാഷണൽ വുമൺ എംപവർമെന്റ് സെക്രട്ടറി, ഉമർ പന്നിയൂർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഷാഹിദ് അഹ്‌സനി, അഷ്‌റഫ് ഓച്ചിറ, റഷീദ് സഖാഫി, എന്നിവർ പ്രസംഗിച്ചു.പരിപാടിക്ക് ഇബ്രാഹിം കരീം സ്വാഗതവും അഷ്‌റഫ് മൂത്തേടം നന്ദിയും പറഞ്ഞു.
