പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിട വാങ്ങിയത് കണ്ണൂർ സ്വദേശി


റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49 ) നിര്യിയാതനായി ചൊവ്വാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് ആണ് മരണം സംഭവിച്ചത് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം

ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാനായിരുന്നു. ഭാര്യ: ആരിഫ, ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ഹോളിഡേ ഇൻ കമ്പനി അധികൃതരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.


Read Previous

വിശ്വാസം തകര്‍ക്കരുത്’; ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമെതിരെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

Read Next

റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ അപകടം: ഫുജൈറയില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »