ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നിലമ്പൂര്‍/റിയാദ് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തനം സജീവമാക്കി.നാട്ടിലുള്ള ഓ ഐ സി സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു. റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര അധ്യക്ഷത വഹിച്ച യോഗം വണ്ടൂര്‍ എം എല്‍ എ യും കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗദി ഓ ഐ സി സിയുടെ ചുമതലയുള്ള കെ പി സി സി സെക്രട്ടറി പി എ സലിം, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, മുന്‍ പ്രവാസിയും ഡി സി സി ജനറല്‍സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനി, എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് അലി ആലുവ, എറണാകുളം ജില്ല ജനറല്‍സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, പാലക്കാട് ജില്ല ഓ ഐ സി സി ജനറല്‍സെക്രട്ടറി റഫീക്ക് പട്ടാമ്പി, മലപ്പുറം ജില്ല ഓ ഐ സി സി ജനറല്‍സെക്രട്ടറി ജംഷീര്‍ തൂവൂര്‍, ട്രഷറര്‍ സാദിക്ക് വടപ്പുറം, മുന്‍ ഓ ഐ സി സി മലപ്പുറം ജില്ല പ്രസിഡണ്ട് ജിബിന്‍ അരിക്കോട്, തുടങ്ങി നിരവധി ഓ ഐ സി സി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
