Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത ഹജ്ജ്: മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി, തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു


മക്ക : അനധികൃതമായി ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാ നുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

ഹജ് പെര്‍മിറ്റില്ലാത്ത 205 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 15 വിദേശികളെയും 35 സൗദി പൗരന്മാരെയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇവര്‍ക്ക് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും വിധി യുണ്ട്.

നിയമ ലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിയമ നടപടികള്‍ സ്വീകരിക്കും. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങിയ വിദേശികള്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി.


Read Previous

വേദിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം, രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷ പരിപാടി മാറ്റി സര്‍ക്കാര്‍; വിവാദം

Read Next

അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »