Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം


റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ ‘പെരുന്നത്തലേന്ന് 2025’ മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും, പുറത്തു നിന്നുമായി അറുപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹല ഉമ്മർകുട്ടി, സഫ്‌വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശബാന അൻഷാദ്, മിനുജ, കാർത്തിക എന്നിവർ മൈലാഞ്ചി മത്സരത്തി ന്റെ വിധി കർത്താക്കളായിരുന്നു.

സമ്മാന ദാന ചടങ്ങിൽ പ്രയോചകരായ ശ്രീ. സലാം ടി വി എസ്‌, ആഷിഖ് കെൽക്കോ, ആഷിഖ് സോനാ ഗോൾഡ്, ഖാലിദ് അൽ മദീന ഹൈപ്പർ മാർക്കറ്റ് തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. മിഅ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ, ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ, രക്ഷാധികാരികളായ നാസർ വണ്ടൂർ, സിദ്ദിഖ് കല്ലുപറമ്പൻ, വർക്കിങ് പ്രസിഡന്റ് അസൈനാർ ഒബയാർ, വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജോയിന്റ് സെക്രട്ടറി ഷമീർ കല്ലിങ്ങൽ, അൻവർ സാദത്ത്, ജാനിസ് പാലേമാട്, വിനീഷ് ഒതായി, സുനിൽ ബാബു എടവണ്ണ, നാസർ, മുഹമ്മദ് നവാർ, മുഹമ്മദ് സാലിഹ്, വിനോദ് മഞ്ചേരി, ഉസ്മാൻ മഞ്ചേരി,മജീദ് കെ പി ന്യൂസ് 16, ജമീദ് വല്ലാഞ്ചിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

2024-25 വർഷത്തെ എസ്‌ എസ്‌ എൽ സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ‘മിഅ’ അംഗങ്ങളുടെ കുട്ടികൾക്കായുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.റിയാദിലെ കലാകാരൻമാരുടെ വിവിധ പരിപാടികളും ‘പെരുന്നാത്തലേന്ന് 2025’ ന്റെ ഭാഗമായി അരങ്ങേറി. വനിതാ വിഭാഗം സെക്രട്ടറി ലീന ജാനിസ്, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, ട്രഷറർ ഷെബി മൻസൂർ,പ്രോഗ്രാം കൺവീനർ രഷ്മിത ഫൈസൽ, വൈസ് പ്രസിഡന്റ് സ്വപ്ന വിനോദ്, അസ്മ സഫീർ, ഡോ: മുഫീദ നിയാസ്, സലീന മുഹമ്മദ്, റഹ്മ സുബൈർ, ഹനാൻ അൻസാർ, ജിഷ മജീദ്, ഹസ്ന എടവണ്ണ, തൗഫീറ ജമീദ് തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ മുതല്‍ പഞ്ഞി വരെ; അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ പൂര്‍ണ വിവരം പുറത്ത്

Read Next

ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »