Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂറിക് ആസിഡ് കൂടുതലാണോ? എങ്കിൽ കുറയ്ക്കാനുള്ള എളുപ്പ വഴികൾ ഇതാ


തിരക്കേറിയ ജീവിതത്തിനിടെ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ നമുക്ക് കഴിയാറില്ല. മോശം ഭക്ഷണശീലവും, വ്യായാമം ചെയ്യാനുള്ള മടിയുമൊക്കെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വിളിച്ചു വരുത്തുന്നതിന് കാരണമാകും. അത്തരത്തിൽ ഇന്ന് വർധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. രക്തത്തിൽ യൂറിക് ആസിഡിന്‍റെ അളവ് ഉയരുന്നതാണ് ഹൈപ്പർ യൂറിസെമിയയ്ക്ക് കാരണമാകുന്നത്. പ്യൂരിന്‍ എന്ന പ്രോട്ടീൻ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്‌തുവാണ് യൂറിക് ആസിഡ്.

പ്യൂരിന്‍റെ ദഹനപ്രക്രിയയിൽ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന തടസമോ യൂറിക് ആസിഡ് കാര്യക്ഷമമായി മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് അളവ് വധിക്കുന്നത്. കാലക്രമേണ ഇത് സന്ധിവാതം, സന്ധി വീക്കം, വൃക്കയിൽ കല്ലുകൾ, വൃക്ക സ്‌തംഭനം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം എന്നീ അവസ്ഥകളിലേക്ക് നയിക്കും. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി, ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവ പിന്തുടരുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സാധിക്കും. യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം.

ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ ഒരു മാർഗമാണ് ദിവസവും ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോൾ വൃക്കകൾക്ക് ഫലപ്രദമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയാതെ വരും. ഇത് രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടാൻ ഇടയാക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡ് നേർപ്പിക്കാനും മൂത്രത്തിലൂടെ ഇത് പുറന്തള്ളാനും സഹായിക്കും. അതിനാൽ ദിവസേന കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യന്താപേക്ഷി തമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക
ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുതലാണെങ്കിൽ ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ചുവന്ന മാസം, ഓർഗൻ മീറ്റ്, മത്തി തുടങ്ങിയവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. പകരം ചിക്കൻ, മുട്ട, ടോഫു, പയർവർഗങ്ങൾ തുടങ്ങിയ മെലിഞ്ഞ പ്രോട്ടീ നുകൾ തെരഞ്ഞെടുക്കാം. പച്ചക്കറികൾ, പഴങ്ങൾ ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പ ന്നങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും.

ചെറി കഴിക്കാം
ആന്തോസയാനിനുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ചെറികൾ, ശരീരത്തിലെ യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ദിവസേന ഒരു പിടി ചെറി പഴം കഴിക്കുകയോ പഞ്ചസാര ഇല്ലാത്ത ചെറി ജ്യൂസ് കുറഞ്ഞ അളവിൽ കുടിക്കുകയോ ചെയ്യാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ വിറ്റാമിൻ സി നിർണായക പങ്ക് വഹിക്കുന്നു. മൂത്രത്തിലൂടെ യൂറിക് ആസിഡ് നീക്കം ചെയ്യുന്ന വൃക്കകളുടെ പ്രവർത്തനത്തെ ഇത് പിന്തുണയ്ക്കും. അതിനാൽ യൂറിക് ആസിഡുള്ളവർ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ, കിവി, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുക. വിറ്റാമിൻ സി സപ്ലിമെന്‍റുകളും തെരഞ്ഞെടുക്കാം.

ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതമായ ശരീരഭാരം ശരീരത്തിലെ യൂറിക് ആസിഡിന്‍റെ ഉത്പാദനം വർധിപ്പിക്കും. ഇത് വൃക്കകളിൽ അധികം സമ്മർദ്ദം ചെലുത്തുകയും യൂറിക് ആസിഡ് പുറന്തള്ളാൻ പ്രയാസമുണ്ടാക്കുകയും ചെയ്യും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് യൂറിക് ആസിഡ് അളവ് കുറയ്ക്കാനും സന്ധിവാതം ഉൾപ്പെടെയുള്ള ചില പ്രശ്‌നങ്ങളുടെ സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും. അതിനായി പതിവ് വ്യായാമം, ശരിയായ ഭക്ഷണക്രമം എന്നിവ പിന്തുടരുക. ചെറുതായി ശരീരഭാരം കുറയ്ക്കുന്നത് പോലും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.

മദ്യവും മധുരമടങ്ങിയ പാനീയങ്ങളും ഒഴിവാക്കാം
മദ്യം, ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ കുടിക്കുന്നത് യൂറിക് ആസിഡ് നീക്കം ചെയ്യാനുള്ള കഴിവിനെ ബാധിക്കും. പ്രത്യേകിച്ച് ബിയർ, സോഡാ തുടങ്ങിയ പാനീയങ്ങൾ. ബിയറിൽ പ്യൂരിനുകളും പഞ്ചസാര അടങ്ങിയ പാനീയങ്ങളിൽ ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കും. മാത്രമല്ല ഇവ കരളിലും വൃക്കയിലും അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അതിനാൽ ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.


Read Previous

ട്രംപ് -മസ്‌ക് പോര്; തകര്‍ന്നടിഞ്ഞ് അമേരിക്കന്‍ ഓഹരി വിപണി

Read Next

ഹജ്: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞു; അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »