ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫര്‍; വിസ ഫ്രീ എന്‍ട്രി അനുവദിച്ച് ഫിലിപ്പൈന്‍സ്


മനില: അമേരിക്ക, യു.കെ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കൊ ക്കെ പോകണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വിസ നിര്‍ബന്ധമാണ്. എന്നാല്‍ വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ ക്ക് പ്രവേശിക്കാന്‍ കഴിയുന്ന 58 ഓളം രാജ്യങ്ങളുണ്ട്. ആ പട്ടികയില്‍ ഒരു രാജ്യം കൂടി ഉള്‍പ്പെട്ടിരിക്കുക യാണ്.

ഫിലിപ്പൈന്‍സാണ് ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ എന്‍ട്രി അനുവദിച്ചിരിക്കുന്നത്. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 14 ദിവസം വരെ വിസ ഇല്ലാതെ ഫിലിപ്പീന്‍സില്‍ പ്രവേശിക്കാം. ഫിലിപ്പീന്‍സിയില്‍ ഇന്ത്യക്കാര്‍ ധാരാളമായി എത്തുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കം. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോട്ടുള്ളവര്‍ക്കാണ് പുതിയ നിയമം ഉപയോഗപ്പെടുത്താന്‍ കഴിയുക. കൂടാതെ മുന്‍കൂട്ടി താമസവും ബുക്ക് ചെയ്‌തെന്ന് കാണിക്കുന്ന രേഖകളും ഫിലിപ്പീന്‍സിലെ യാത്രകള്‍ക്കും മറ്റുമുള്ള ചെലവിനായി ആവശ്യത്തിന് പണം ഉണ്ടെന്ന് കാണിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.

മറ്റൊരു രാജ്യത്തേക്കുള്ള മടക്കയാത്രയ്‌ക്കോ തുടര്‍ന്നുള്ള യാത്രയ്‌ക്കോ ഉള്ള ടിക്കറ്റും കൈയ്യിലുണ്ടാ കണം. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫിലിപ്പീന്‍സിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ തെറ്റിച്ചെന്നുള്ള യാതൊരു ട്രാക്ക് റെക്കോഡുകളും പാടില്ലെന്നതാണ്. അതേസമയം വിനോദ സഞ്ചാരികള്‍ക്ക് 14 ദിവസത്തെ കാലയളവ് നീട്ടാന്‍ സാധിക്കില്ല. രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ വിനോദ സഞ്ചാരികള്‍ രാജ്യം വിടണം. എന്നാല്‍ യു.എസ്, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, ഷെങന്‍ സംസ്ഥാനങ്ങള്‍, സിംഗപ്പൂര്‍, അല്ലെങ്കില്‍ യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ വിസകളോ താമസ പെര്‍മിറ്റുകളോ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ ഫിലിപ്പൈന്‍സില്‍ തുടരാന്‍ കഴിയും.

ദീര്‍ഘകാലം സന്ദര്‍ശനങ്ങള്‍ക്കും വിനോദേതര സഞ്ചാരങ്ങള്‍ക്കും എത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഫിലിപ്പൈന്‍സിലേക്ക് കടക്കുന്നതിന് സാധുവായ വിസ ആവശ്യമാണെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. അടുത്തിടെ ഫിലിപ്പീന്‍സിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തി യിരിക്കുന്നത്. സെലിബ്രിറ്റികള്‍ അടക്കമുള്ളവരാണ് ഇവിടേക്ക് പറക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണ ങ്ങളും എപ്പോഴും പ്രവര്‍ത്തിക്കുന്ന തെരുവുകളും ലോകത്തിലെ തന്നെ മനോഹരങ്ങളായ ദ്വീപുകളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും കൊളോണിയല്‍ സംസ്‌കാരത്തിന്റേയും ചരിത്രത്തിന്റേയും ശേഷിപ്പു കളുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെ കാണാം.

അതേസമയം ഇന്ത്യക്കാര്‍ ഫിലിപ്പൈന്‍സിലേക്ക് കൂടുതല്‍ എത്തിതുടങ്ങിയ സാഹചര്യത്തില്‍ മലിന യിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഒക്ടോബര്‍ ഒന്ന് മുതല്‍ ഫിലിപ്പീന്‍ തലസ്ഥാനത്തേക്ക് ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.


Read Previous

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

Read Next

ട്രാക്ക് കുവൈത്ത് വനിതാവേദി പായസ മത്സരവും നോർക്ക പ്രവാസി ബോധവത്ക്കരണവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »