ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം (KJPS) സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു.അബ്ബാസിയയിൽ നടന്ന ചടങ്ങിൽ സംഘടന രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ടീം ക്യാപ്റ്റൻ നൈസാം, വൈസ് ക്യാപ്റ്റൻ ജസ്റ്റിൻ, ടീം മാനേജർ ഷാജി സാമുവൽ എന്നിവർക്കു ജേഴ്സികൾ കൈമാറി പ്രകാശനം നിർവഹിച്ചു.
ഈസ്റ്റ് ഇലവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5, 6, 7 തീയതികളിൽ നടത്തപ്പെടുന്ന EPL ടൂർണമെന്റിനായി KJPS ടീമിൻറെ പരിശീലനം ആരംഭിച്ചു. കുവൈത്തിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന EPL ടൂർണമെന്റിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുക എന്നതാണ് ‘KJPS – കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈത്ത് ടീമിന്റെ പ്രധാന ലക്ഷ്യം.
അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജു വർഗീസ് സ്വാഗതം പറഞ്ഞു. ഷഹീദ് ലബ്ബ, ജോയ് ജോൺ തുരുത്തിക്കര, , ദീപു ചന്ദ്രൻ, അജയ് നായർ, ബൈജു മിഥുനം, തമ്പി ലൂക്കോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ടീമംഗങ്ങൾക്ക് വിജയാശംസകൾ നേർന്നു. ടീം ക്യാപ്റ്റൻ നൈസാം നന്ദിപ്രകാശനം നടത്തി. ജോബി ജോയ്, അർജുൻ രവീന്ദ്രൻ, സാബു ഡാനിയേൽ, മനോജ് കുമാർ, നാസർ അബ്ദുൽ സലാം, രതീഷ് കുമാർ, പ്രദീഷ്, ഷാഫി, ഷാനവാസ്, ഷിബു എന്നി ടീം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
