Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2026ലെ ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും; എ​ഫ്.​ബി.​ഐ ക​ര​ട് ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.


ദോഹ: സ്വന്തം മണ്ണിൽ നടന്ന ഫിഫ ലോകകപ്പിന് കുറ്റമറ്റ രീതിയിൽ സുരക്ഷയൊരുക്കിയത് അടുത്ത ലോകകപ്പിലും തുടരാനൊരുങ്ങുകയാണ് ഖത്തർ. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബോളിന് ഖത്തറും സു​ര​ക്ഷ​യൊ​രു​ക്കും. സു​ര​ക്ഷ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും (എ​ഫ്.​ബി.​ഐ) ത​മ്മി​ൽ ത​യാ​റാ​ക്കി​യ ക​ര​ട് ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് സു​പ്ര​ധാ​ന​മാ​യ ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ​യും, യു.​എ​സി​ന്റെ സു​ര​ക്ഷ ഏ​ജ​ൻ​സി​യാ​യ എ​ഫ്.​ബി.​ഐ​യും ചേ​ർ​ന്ന് സു​ര​ക്ഷ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

സു​ര​ക്ഷ സ​ന്നാ​ഹ​വും സം​ഘാ​ട​ന​ട​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ന് പി​ന്നാ​ലെ വി​വി​ധ അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ലും ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷാ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. 2024 പാ​രി​സ് ഒ​ളി​മ്പി​ക്സി​ലും ഇ​തേ വേ​ദി​യി​ൽ ന​ട​ന്ന പാ​രാ​ലി​മ്പി​ക്സി​ലും ഖ​ത്ത​റി​ന്റെ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളുടെ സ​ജീ​വ പ​ങ്കാ​ളി​ത്തമുണ്ടായിരുന്നു.


Read Previous

ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

Read Next

പാലക്കാട് നീലപ്പെട്ടിയെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണി’; വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം : വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »