Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാലാവസ്ഥ പ്രതികൂലം: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി; ശുഭാംശുവിന്റെ യാത്ര ബുധനാഴ്ച വൈകുന്നേരം


ഫ്‌ളോറിഡ: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി. ചൊവ്വാഴ്ച നടത്താനിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകുന്നേരം 5.30 നായിരിക്കും. കാലാവസ്ഥ സാഹചര്യം പരിഗണിച്ചാണ് ബഹിരാകാശ യാത്ര മാറ്റിയതെന്ന് നാസ അറിയിച്ചു. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായ ശുഭാംശു ശുക്ലയും നാലംഗ സംഘത്തില്‍ ഉണ്ടെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ച് ഈ ബഹിരാകാശ യാത്രയുടെ പ്രധാന്യം.

ആക്‌സിയം സ്‌പേസ്, നാസയും സ്‌പേസ് എക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്‌സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് മുപ്പത്തൊമ്പതുകാരനായ ശുഭാംശു ശുക്ല തയാറെടുക്കുന്നത്.

1984 ല്‍ രാകേഷ് ശര്‍മ്മ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ നടത്തിയ ഐക്കോണിക് ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശുഭാംശുവിന് പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (അമേരിക്ക), സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരും ആക്‌സിയം 4 ക്രൂവില്‍ ഉള്‍പ്പെടുന്നു.

ഈ ദൗത്യത്തിനായി ആക്‌സിയം സ്‌പേസ് ഉപയോഗിക്കുന്നത് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകമാണ്. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ആക്‌സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും 39 എ ലോഞ്ച്പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.


Read Previous

ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ

Read Next

ആര്‍സിബി വിജയാഘോഷ ദുരന്തം: സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »