Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരിഗണിച്ചത് ക്രിമിനലിനെ പോലെ; തറയില്‍ മുഖം അമര്‍ത്തി വിലങ്ങണിയിച്ചു, ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ നേരിട്ടത് ക്രൂരപീഡനം; വിഡിയോ


ന്യൂഡല്‍ഹി: നാടുകടത്തുന്നതിന് മുന്‍പായി ന്യൂജഴ്‌സിയലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി  ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടത് അതിക്രൂര പീഡനം. ഇന്ത്യന്‍ – അമേരിക്കന്‍ സംരഭകനായ കുനാല്‍ ജെയ്‌നാണ് ഈ വിഷയം പൊതുജനശ്രദ്ധയില്‍പ്പെടുത്തിയത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു. ജൂണ്‍ ഏഴിനായിരുന്നു സംഭവം

‘വിമാനത്താവളത്തില്‍ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടു. കയ്യില്‍ വിലങ്ങുണ്ടായി രുന്നു. അവന്‍ കരയുകയായിരുന്നു, ക്രിമിനലിനോട് പെരുമാറുന്ന തരത്തിലാണ് അവര്‍ അവനോട് പെരുമാറിയത്. സ്വപ്നങ്ങളെ പിന്തുടര്‍ന്നാണ് അവനെത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ ഹൃദയം തകര്‍ന്നു. ഇതു മനുഷ്യദുരന്തമാണ്’ ജെയിന്‍ എക്‌സില്‍ കുറിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമായ സഹായം വിദ്യാര്‍ഥിക്ക് ഒരുക്കണമെന്നും ജെയിന്‍ യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു.

‘സമീപത്തായി 50 പേരെങ്കിലും ഉണ്ടായിരുന്നു. എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായിരുന്നു. വിദ്യാര്‍ഥി സംസാരിച്ചിരുന്നത് ഹരിയാന ഭാഷയിലായിരുന്നു. വിദ്യാര്‍ഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞെ ങ്കിലും അവര്‍ എന്നെ അനുവദിച്ചില്ല. കൂടുതല്‍ പൊലീസുകാരെ വിളിക്കുകയാണ് അവര്‍ ചെയ്തത്. വിദ്യാര്‍ഥിയെ വിമാനത്തിലും കയറ്റിയില്ല” കുനാല്‍ ജെയിന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍ മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി സമൂഹമാധ്യമത്തില്‍ കുറിച്ചു.


Read Previous

വിദേശ ഹജ് തീര്‍ഥാടകര്‍ വിസാ കാലാവധിക്ക് മുമ്പായി രാജ്യം വിടണം:, ഓരോ തീര്‍ഥാടകനും അഞ്ചു ലിറ്ററിന്റെ ഒരു ബോട്ടില്‍ സംസം വെള്ളം മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ: ഹജ്, ഉംറ മന്ത്രാലയം

Read Next

ചെങ്കടലിനു കുറുകെ ഒരു പാലം, ഏകദേശം 32 കിലോമീറ്റർ നീളം ‘കിംഗ് സൽമാൻ ബിന്‍ അബ്ദുൽ അസീസ് ബ്രിഡ്ജ്; സൗദിയില്‍ നിന്ന് ഈജിപ്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »