Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപ് നാഷനൽ ഗാർഡുകളെ വിന്യസിച്ചതിനെതിരെ കലിഫോർണിയ കോടതിയെ സമീപിച്ചു


ലോസ് ഏഞ്ജലസിലെ പ്രതിഷേധ പ്രകടനങ്ങൾ നേരിടാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നാഷനൽ ഗാർഡുകളെ വിന്യസിച്ചതിനെതിരെ കലിഫോർണിയ കോടതിയെ സമീപിച്ചു. ‘സമഗ്രാധിപത്യത്തി ലേക്കുള്ള കാൽവയ്പാണിതെന്ന കാര്യത്തിൽ സംശയമില്ലെന്നു ഗവർണർ ഗവിൻ ന്യൂസം അറ്റോണി ജനറൽ റോബ് ബോൻറ്റ വഴി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് തന്റെ അധികാര പരിധി മറികടന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അവർ പറഞ്ഞു. പത്താം ഭേദഗതി ലംഘിച്ചാണ് ഗാർഡുകളെ വിളിച്ചത്. പുറത്തു നിന്ന് ആക്രമണം അല്ലെങ്കിൽ കലാപം ഉണ്ടാ യാൽ മാത്രമേ പ്രസിഡന്റിനു സ്വന്തമായ നിലയ്ക്ക് ഗാർഡുകളെ വിളിക്കാൻ അധികാരമുള്ളൂ. അനാവ ശ്യമായി ഗാർഡുകളെ വിളിച്ചതു കൊണ്ട് ലോസ് ഏഞ്ജലസ് മേഖലയിൽ അരാജകത്വവും അക്രമവും വഷളായെന്നു ട്രംപിനു പുറമെ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് കൂടി കുറ്റാരോപി തനായ ഹർജിയിൽ പറയുന്നു.

“ഡോണൾഡ്‌ ട്രംപ് തന്റെ അധികാരപരിധി കടന്നു ഭീതിയും ഭീകരതയും സൃഷ്ടിക്കയാണ്. സംസ്ഥാന മിലിഷ്യയെ ഏറ്റെടുക്കാൻ അദ്ദേഹം നിർമിച്ച പ്രതിസന്ധിയാണിത്,” ന്യൂസം പ്രസ്താവനയിൽ പറഞ്ഞു. “ഇത് റിപ്പബ്ലിക്കിന്റെ അടിത്തറ ഇളക്കുന്ന നടപടിയാണ്. ഡെമോക്രാറ്റോ റിപ്പബ്ലിക്കാനോ ആയ ഓരോ ഗവർണറും ഈ അതിക്രമത്തെ എതിർക്കണം.”

വെള്ളിയാഴ്ച്ച ലോസ് ഏഞ്ജലസിൽ അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ഐ സി ഇ നടത്തിയ റെയ്‌ഡുകളാണ് ലാറ്റിനോ വംശജർ 82% ഉള്ള പാരമൗണ്ട് മേഖലയിൽ പ്രതിഷേധത്തിനു വഴിവച്ചത്. 1965നു ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് നാഷനൽ ഗാർഡുകളെ വിളിച്ചത്. ബോൻറ്റ പ്രസ്താവനയിൽ പറഞ്ഞു: “ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ഇവിടെ ആക്രമണമൊന്നും നടന്നിട്ടില്ല. പ്രസിഡന്റ് രാഷ്ട്രീ യ നേട്ടങ്ങൾക്കു വേണ്ടി ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കയാണ്. ഞങ്ങൾ ഇത് ലാഘവത്തോടെ കാണുന്നില്ല. ഈ നിയമലംഘനം നിർത്താൻ കോടതി ഇടപെടണമെന്നു അപേക്ഷിക്കുന്നു.”

ട്രംപ് കലിഫോര്ണിയയുടെ കേസ് തള്ളി. താൻ ഇടപെട്ടതിൽ അവർ സ്വകാര്യമായി ആശ്വസിക്കയാ ണെന്നു അദ്ദേഹം പറഞ്ഞു. “ഞാൻ ഇടപെട്ടില്ലെങ്കിൽ അവിടം കത്തിയെറിഞ്ഞേനെ,” ട്രംപ് മാധ്യമങ്ങളോ ട് പറഞ്ഞു. “ഞാൻ ശരിയായ കാര്യമാണ് ചെയ്തത്. ഞാൻ ഇടപെട്ടതിൽ ഗവിനു സന്തോഷമായിക്കാണും എന്നാണ് ഞാൻ കരുതുന്നത്.”ശനിയാഴ്ച്ച ട്രംപ് ഒപ്പിട്ട ഉത്തരവിൽ കാലിഫോർണിയ നാഷനൽ ഗാർഡി നെ 60 ദിവസത്തേക്കു തന്റെ അധികാര പരിധിയിൽ കൊണ്ടുവരികയാണ് ചെയ്തത്.


Read Previous

കെനിയ വാഹനാപകടം: വില്ലനായത് കനത്ത മഴ; നിരവധി തവണ ബസ് മലക്കം മറിഞ്ഞു; പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മരിച്ചത് അഞ്ച് മലയാളികള്‍

Read Next

ട്രംപ് ലോസ് ഏഞ്ചലസിൽ എടുത്ത നടപടികൾ സ്വന്തം പരാജയങ്ങൾ മറയ്ക്കാന്‍: കമല ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »