Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദിർഹം ചിഹ്നത്തിന് പുതിയ മുഖം: യുഎഇയിൽ ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കി അധികൃതർ


യുഎഇ: യുഎഇ ദിർഹത്തിന് പുതിയ ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചതിന് പിന്നാലെ, ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സുകാർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

പുതിയ ചിഹ്നം അറബിക് അക്ഷരങ്ങളായ “ദാൽ” “അലിഫ്” എന്നിവ ചേർന്നതാണ്. Emirati Dirham എന്നതിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ ചിഹ്നം ഔദ്യോഗികവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും മറ്റും ദിർഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ചിഹ്നം എവിടെയെല്ലാം ഉപയോഗിക്കണം പരിശോധിക്കാം?

ഈ ചിഹ്നം കറൻസി നോട്ടുകൾ, ചെക്കുകൾ, ഇൻവോയ്‌സുകൾ, രസീതുകൾ, (POS) സിസ്റ്റങ്ങൾ, atm കൾ, ഓൺലൈൻ, ഇൻ-സ്റ്റോർ വില ഡിസ്പ്ലേകൾ, ഫിനാൻഷ്യൽ ആപ്പുകൾ, അക്കൗണ്ടിംഗ് സിസ്റ്റങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അക്കങ്ങളും ചിഹ്നവും തമ്മിൽ ഒരു ചെറിയ അകലം ഉണ്ടായിരിക്കണം. ഡിജിറ്റൽ ഫോണ്ടുകളിലും വെബ്സൈറ്റുകളിലും ഈ ചിഹ്നം കൃത്യമായി ഉൾപ്പെടുത്തണം എന്ന് നിർദ്ദേശമുണ്ട്.

ഇനി ചിഹ്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

1. ചിഹ്നം എല്ലായ്പ്പോഴും അക്കങ്ങൾക്ക് മുമ്പായിരിക്കണം ഉപയോഗിക്കേണ്ടത്. ചെക്ക് ബുക്കിൽ തുക എഴുതുന്ന ഭാഗത്ത് ആദ്യം ചിഹ്നം നൽകി പിന്നീട് തുക എഴുതാം. തുക എഴുതുന്ന വലിപ്പത്തിന് അനുസരിച്ച് ഒരേ വലുപ്പത്തിൽ തന്നെ ചിഹ്നം ഉപയോഗിക്കണം. എന്നാൽ, തുക വാക്കുകളിൽ ആണ് എഴുതന്നതെങ്കിൽ “ദിർഹം” എന്ന് തന്നെ പൂർണ്ണമായി എഴുതണം, ചിഹ്നം ഉപയോഗിക്കരുത്.

2. രസീതുകളിലും വില ടാഗുകളിലും സംഖ്യക്ക് തൊട്ടു മുൻപായി ചിഹ്നം ഉപയോഗിക്കണം. ഒരേ ഫോണ്ടും വലുപ്പവും കട്ടിയും ആയിരിക്കണം. ടെക്സ്റ്റ് ഇംഗ്ലീഷിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. വില ടാഗുകളിൽ ചിഹ്നമോ? “AED” എന്നോ ഉപയോഗിക്കാം, തെറ്റില്ല, പക്ഷേ രണ്ടും ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല. കടകളിൽ കൃത്യത പരിശോധിക്കാൻ അധികൃതർ പരിശോധന നടത്തും.

പുതിയ ദിർഹം ചിഹ്നം കേവലം ഒരു സാമ്പത്തിക അടയാളം എന്നതിലുപരി, യുഎഇയുടെ സമ്പന്നമായ പൈതൃകത്തെയും പുരോഗമനപരമായ കാഴ്ചപ്പാടുകളേയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഈ മാറ്റം യുഎഇയുടെ സാമ്പത്തിക രംഗത്തെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമാണ്. ദിർഹം യുഎഇയുടെ ഔദ്യോഗിക കറൻസിയാണ്. 1973-ൽ നിലവിൽ വന്ന ദിർഹം യുഎഇ സെൻട്രൽ ബാങ്കാണ് വിനിമയം നിയന്ത്രിക്കുന്നത്. ആഗോളതലത്തിൽ ശക്തമായ ഒരു കറൻസിയായി ഇന്ന് ദിർഹം നിലകൊള്ളുന്നു. കൂടാതെ യുഎസ് ഡോളറുമായി ഇതിന് സ്ഥിരമായ ഒരു വിനിമയ നിരക്കുണ്ട് .


Read Previous

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികള്‍ തന്നെ; വി ഡി സതീശനെ തള്ളി കാന്തപുരം വിഭാഗം സുന്നി നേതൃത്വം

Read Next

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇനി ബിസിനസ് ലൈസൻസ് നിർബന്ധം: പുതിയ നിയമം പ്രാബല്യത്തിൽ, ലൈസൻസ് നേടുന്നവര്‍ക്ക് മീഡിയ കൗൺസിലില്‍ മൂന്ന് വർഷത്തേക്ക് ഫീസ് ഇളവ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »