‘വേദനാജനകമായ വിധി ഇസ്രയേല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നു’; അവര്‍ക്കത് ലഭിച്ചിരിക്കുമെന്ന് ആയത്തൊള്ള അലി ഖമേനി


ടെഹ്റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇസ്രയേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയി ച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു. വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടി രുന്നു. ഇതിന് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.

ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാ വ് മുന്നറിയിപ്പ് നല്‍കി. മഹത്തായ ഇറാനിയന്‍ ജനതയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ഖമേനിയുടെ സന്ദേ ശം ആരംഭിക്കുന്നത്. സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ അതി ന്റെ ദുഷ്ട സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രയേല്‍ ഭരണകൂടം കാത്തിരിക്കണമെന്നും ഖമേനി പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ആയത്തൊള്ള ഖമേനി സ്ഥിരീകരിച്ചു. ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഎസിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വാക്താവ് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് യുഎസ് വ്യക്തമാക്കി.


Read Previous

ഇറാൻ – ഇസ്രയേൽ സംഘർഷം: ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതും വരുന്നതുമായ 15 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു; എഐ188 – വാൻകൂവർ – ഡൽഹി, എഐ126 – ചിക്കാഗോ-ഡൽഹി എന്നീ വിമാനങ്ങള്‍ ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടൂ.

Read Next

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് മോശം പോസ്‌റ്റ്; ഡപ്യൂട്ടി തഹസിൽദാര്‍ക്ക് അടിയന്തര സസ്പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »