Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി രക്തത്തിനായി അലയേണ്ട; ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്, രക്തത്തിൻ്റെ ലഭ്യത അറിയാന്‍ പോര്‍ട്ടലും


തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുക ളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതി നായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’ സജ്ജമാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് രക്തത്തിൻ്റെ ലഭ്യത കൃത്യമായി അറിയാന്‍ ഒരു പോര്‍ട്ടല്‍ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നുണ്ട്. ഈ വര്‍ഷം അവസാന ത്തോടെ പോര്‍ട്ടല്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇത് യാഥാര്‍ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രക്തത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതല്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും വരെ ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സജ്ജമാക്കിയിട്ടുണ്ട്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുകയും അപൂര്‍വ രക്തത്തിനായി കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കുകയും ചെയ്‌തിരുന്നു. ഇതുകൂടാതെയാണ് ബ്ലഡ്ബാങ്ക് ട്രേസബി ലിറ്റി ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ കെ-ഡിസ്‌ക്, കേരള സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊ സൈറ്റി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, ഇ ഹെല്‍ത്ത് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ 100 ശതമാനം സന്നദ്ധ രക്തദാനം എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നു.

എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍. സര്‍ക്കാര്‍ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ദൃശ്യമാക്കുന്നതിനും എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചര ണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും. ഈ മാസം മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപ ത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ പദ്ധതി ആരംഭിക്കും. തുടര്‍ന്ന് ഈ വര്‍ഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.


Read Previous

ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസിനസ് സംഘത്തിന് സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ നോർക്ക നിർദേശം

Read Next

‘ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദേശിക്കുന്നില്ല; ഊർജാവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരും’: ഇറാന്‍ പ്രസിഡണ്ട്‌ മസൂദ് പെസഷ്കിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »