Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി അസീസിയ ഏരിയ സമ്മേളനം ജൂൺ 20 ന്, സംഘാടകസമിതി രൂപീകരിച്ചു


റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാംമത്  സമ്മേളനം ജൂൺ 20ന്  നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി  സംഘാടക സമിതി രൂപീകരിച്ചു. ഏരിയക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും  പുതിയ നേതൃത്വം നിലവിൽ വന്നു.  

അസീസിയ യൂണിറ്റ് പ്രസിഡണ്ടായി  മനോജ്‌, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷറരായി  മുഹമ്മദ്‌ റാഷിക്, മനാഹ് യൂണിറ്റ്  പ്രസിഡണ്ടായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി  ഷാഫി എന്നിവരേയും  സിമന്റ്‌ യൂണിറ്റ് പ്രസിഡണ്ടായി പീറ്റർ, സെക്രട്ടറിയായി  ഷംസുദ്ദീൻ, ട്രഷററായി  സജൻ, ഫനാർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് മനോജ്‌, സെക്രട്ടറി ചാക്കോ, ട്രഷറർ ലാലു എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

പുതിയ ഏരിയാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്തിൻ്റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ  കേളി അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. യോഗം  ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

സംഘാടകസമിതി ചെയർമാൻ സുഭാഷ്, വൈസ് ചെയർമാൻ ശശി കാട്ടൂർ, കൺവീനർ സുധീർ പോരേടം, ജോയിന്റ് കൺവീനർ ചാക്കോഇട്ടി, സാമ്പത്തികം കൺവീനർ ലജീഷ് നരിക്കോട്, ജോയിന്റ് കൺവീനർ തൗഫീർ, സ്റ്റേഷനറി കൺവീനർ അജിത്ത്, ഭക്ഷണം കൺവീനർ സൂരജ്, സ്റ്റേജ് ഡെക്കറേ ഷൻ ഷമീർ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീൻ,അലി പട്ടാമ്പി, പീറ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ എന്നിവർ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഏരിയ ട്രഷറർ ലജീഷ്  നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്ത്, മനോജ്‌ ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു,സജാദ് എന്നിവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. ഏരിയ ജോയിന്റ്  സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.

ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ വച്ച്  ഏരിയയിലെ വിവിധ യൂണിറ്റുകളിലെ മെമ്പർമാരെ ഉൾപ്പെടുത്തി ‘സർഗ്ഗ സംഗമം 2025’ വിവിധ കലാകായിക പരിപാടികളോടെ നടത്തുമെന്ന് സംഘടക സമിതി ഭാരവാഹികൾ അറിയിച്ചു.


Read Previous

ഹജ്ജിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി

Read Next

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും; കേരളത്തില്‍ സൗദി കോണ്‍സുലേറ്റും ആരംഭിക്കണമെന്ന് നവയുഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »