ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: മൈത്രി ജിദ്ദ ബാലവേദിക്ക് 2025 -2026 കാലയളവിലേക്ക് പുതിയ കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. റിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾച്ചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ) .ആയിഷ നജീബ്, അദ്നാൻ സഹീർ, മൻഹ അബ്ദു റഹിമാൻ (വൈസ് പ്രസിഡന്റ്‌മാർ), ആയുഷ് അനിൽ, ദീക്ഷിദ് സന്തോഷ്, ഹാജറ മുജീബ് (ജോയിന്റ് സെക്രട്ടറിമാർ), അഫ്നാൻ കറപ്പഞ്ചേരി (ജോയിന്റ് ട്രെഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി മാനവ് ബിജുരാജ്, ഫിദ സമീർ,മർവ ലത്തീഫ്, മൻഹ ഉനൈസ്,ആശ്രയ് അനിൽ, അഭയ് വിനോദ്,സെയിൻ മുസാഫിർ,അമീൻ ഉനൈസ്,അനം ബഷീർ എന്നിവ രെ തിരഞ്ഞെടുത്തു. മൈത്രി ജിദ്ദ പ്രസിഡന്റ് ഷെരീഫ് അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലവേദി കോഡിനേറ്റർ ഫവാസ് മുഅമീൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ബാല്യം മുതൽ കൗമാരം വരെയുള്ളവർക്ക് എന്നും പ്രാധാന്യം നൽകുന്ന മൈത്രി കുട്ടികളിൽ നേതൃ പാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൈത്രിയുടെ അഭിമാനമായ ബാലവേദി കുരുന്നുകൾ ജിദ്ദയുടെ വിവിധ കലാവേദി കളിൽ നിറസാന്നിധ്യമാണ്. മൈത്രി ജിദ്ദക്ക് മുതൽക്കൂട്ടാകാൻ ഉതകുന്ന ഭാവി പ്രവർത്തനങ്ങൾക്ക് പരമാവധി ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന മൈത്രി ബാലേദിയുടെ താരകങ്ങളായ സംജോദ് സന്തോഷ്, റിഹാൻ വീരാൻ, യദുനന്ദൻ അജിത്, റഫാൻ സക്കീർ, സൂര്യകിരൺ രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബാലവേദി സഹകോഡിനേറ്ററും താല്കാലിക കൽച്ചറൽ സെക്രട്ടറിയുമായ മോളി സുൽഫിക്കർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.
