Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ അമേരിക്കയ്ക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തും’: ട്രംപിന് ഖൊമേനിയുടെ മുന്നറിയിപ്പ്


ടെഹ്‌റാന്‍: സൈനിക നടപടിയില്‍ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ ശക്തമായ തിരിച്ചടിയു ണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഭീഷണി. ഇസ്രയേല്‍ ദുര്‍ബലമായതുകൊണ്ടാണ് അമേരിക്ക അവര്‍ക്കൊപ്പം ചേരുന്നതെന്നും ഖൊമേനി വിമര്‍ശിച്ചു.

ഇറാന്‍ ഒരിക്കലും കീഴടങ്ങില്ല. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയി ലാണ് ഖൊമേനി ഇക്കാര്യം വ്യക്തമാക്കിയത്. ഏത് വിധത്തിലുള്ള ഭീഷണികള്‍ക്കും ആജ്ഞകള്‍ക്കും മുന്നില്‍ ഇറാന്‍ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അമേരിക്കക്കാര്‍ക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തി വയ്ക്കും.

വിവേകം ഉള്ളവര്‍ ഇറാനോട് ഭീഷണി സ്വരത്തില്‍ സംസാരിക്കാറില്ലെന്നും ഖൊമേനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖൊമേനി എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും ഇപ്പോള്‍ വധിക്കില്ലെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ഇസ്രയേലു മായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് ഖൊമേനി നിര്‍ണായക സന്ദേശം കൈമാറിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇറാന്‍ അംബാസഡറാണ് കത്ത് അമീറിന് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ഇറാനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിലും വന്‍ സ്‌ഫോടനങ്ങളുണ്ടായി.


Read Previous

പാകിസ്ഥാനോട് ഇഷ്ടം, മോദി അസാധാരണ വ്യക്തി’: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഞാന്‍; വീണ്ടും ട്രംപ്

Read Next

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു; ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »