Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് റഷ്യ; ഇറാനെതിരെ യു.എസ് ആയുധം പ്രയോഗിക്കരുതെന്ന് പുടിന്‍


മോസ്‌കോ: ഇസ്രയേല്‍-ഇറാന്‍ യുദ്ധം രൂക്ഷമായാല്‍ പരിണിത ഫലങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇറാനും ഇസ്രയേലും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ പുടിനും അല്‍ നഹ്യാനും അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായും ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനെതിരെ ഇസ്രയേല്‍ പക്ഷത്ത് ചേരാനു ള്ള യു.എസ് തീരുമാനത്തോടും റഷ്യ പ്രതികരിച്ചു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെര്‍ഗി റിബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ വ്യക്തമാക്കി.

ജനുവരിയില്‍ ഇറാനുമായി തന്ത്രപ്രധാ പങ്കാളിത്ത കരാറില്‍ റഷ്യ ഒപ്പുവെച്ചിരുന്നു. ഇസ്രയേലുമായും റഷ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹി ക്കാനുള്ള റഷ്യയുടെ സന്നദ്ധത ഇതുവരെയും സ്വീകരിച്ചിട്ടില്ല.


Read Previous

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു; ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Read Next

മാസ് റിയാദ് വിദ്യഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »