ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : പതിനൊന്നാമത് ഇന്റർനാഷണൽ ഡേ ഓഫ് യോഗ സെലിബ്രേഷന്‍സിന്റെ ഭാഗമായി സൗദിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ദിശയുടെ സെൻട്രൽ പ്രൊവിൻസിന്റെ നേതൃത്വ ത്തിൽ “ദിശ യോഗ മീറ്റ് 2025” സംഘടിപ്പിക്കുന്നു. യുഎൻ അംഗീകരിച്ച ഇന്റർനാഷണൽ യോഗ പ്രോട്ടോക്കോൾ അനുസരിച്ച് 2000 ത്തോളം വിവിധ നാഷണാലിറ്റികൾ പങ്കെടുക്കുന്ന യോഗ പ്രദർശനം ആണ് പരിപാടിയുടെ പ്രധാനം ആകർഷണമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
യോഗ പ്രധാന പ്രമേയം ആക്കികൊണ്ട് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള നൃത്തങ്ങളും പരിപാടിയിൽ അരങ്ങേറും. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് ലുലു ഹൈപ്പർമാർകെറ്റ് മലാസ് റൂഫ് അരീന റിയാദിൽ വെച്ച് നടക്കുന്ന യോഗ മീറ്റ് എംബസി ഒഫ് ഇന്ത്യ റിയാദ് കമ്മ്യൂണിറ്റി വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്ഘാടനം ചെയ്യും.
ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെഎം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നേപ്പാൾ അംബാസിഡർ ഡോ.നരേഷ് ബിക്രം ധക്കൽ, ശ്രീലങ്കൻ അംബാസിഡർ ഒ.എൽ.അമീർ അജ്വാദ്, യു എൻ ടുറിസം ഹെഡ് ഓഫ് കമ്മ്യൂണിക്കേഷൻ മേഘ പോൾ, ഇറാം ഹോൻഡിങ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.സിദ്ദിഖ് അഹമ്മദ് , ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, അറബ് യോഗ ഫൌണ്ടേഷൻ പ്രീതിനിധി ഹിസ്സാ അൽഷെഹ്രി, സൗദി യോഗ കമ്മിറ്റി ബോർഡ് മുൻ അംഗം ദുവ അൽഅറബി, ആർടെക്സ് സിഇഒ അബ്ദുലതീഫ് ഉമ്മർ അൽ അബ്ദുലതീഫ്, 2025 ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡീ ഡോ.സായിദ് അൻവർ ഖുർഷീദ്, ഡൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനുപ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും. ദിശ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് സേതുരാമൻ ഗണപതി സ്വാഗതവും, ദിശ സെൻട്രൽ പ്രൊവിൻസ്. ജനറൽ സെക്രട്ടറി ആർ.ടി.ഗിരിലാൽ നന്ദിയും പറയും.
വാർത്താസമ്മേളനത്തിൽ ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെഎം, ഇറാം ഗ്രൂപ്പ് സീനിയർ മാനേജർ സന്തോഷ് നായർ, ദിശ സൗദി നാഷണൽ ട്രെഷറർ രാജേഷ് മൂലവീട്ടിൽ, സെൻട്രൽ പ്രൊവി ൻസ് പ്രസിഡന്റ് സേതുരാമൻ ഗണപതി, സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി ആർ.ടി.ഗിരിലാൽ, എക്സിക്യൂട്ടീവ് അംഗം വി.രഞ്ജിത്, യോഗ ട്രെയ്നർ സജിൻ എം.ജെ എന്നിവർ പങ്കെടുത്തു.
