Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂരിൽ  പ്രചാരണത്തിന് എന്നെ ക്ഷണിച്ചിട്ടില്ല, ബാക്കി പിന്നീട് പറയാം’;  അതൃപ്‌തി പരസ്യമാക്കി ശശി തരൂർ


തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയിൽ നിന്ന് ആരും ക്ഷണിച്ചിട്ടി ല്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയി ലാക്കുന്നി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. കേരളത്തിൽ എത്തിയപ്പോഴും മറ്റ് മെസേജുകൾ ഒന്നും കിട്ടിയിരുന്നില്ല. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരി ക്കാം. ഇപ്പോൾ കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല. സർക്കാർ ആവശ്യപ്പെട്ടിട്ടാണ് വിദേശ രാജ്യങ്ങളിൽ പോയത്.

പാർട്ടിയിലെ പല അഭിപ്രായ വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് അറിയാം. തിരിച്ചെത്തിയിട്ടും ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. പാർട്ടി നേതാക്കളെ നേരിട്ട് കണ്ട് സംസാരിക്കും. ഞാൻ എവിടെയും പോകുന്നില്ല. ഞാൻ കോൺഗ്രസിലെ ഒരു അംഗമാണ്. ഈ പാർട്ടിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നോട് പ്രശ്നമുള്ളവർക്ക് എന്നെ കണ്ട് സംസാരിക്കാം.’- ശശി തരൂർ പറഞ്ഞു.

അതിനിടെ ശശി തരൂരിനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി രംഗത്തെത്തി. നിലമ്പൂരി ലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാൽപര്യമെന്ന് തരൂർ പറയു ന്നത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യമാണെന്നും അദ്ദേഹം വിമർശിച്ചു.


Read Previous

മുഖ്യമന്ത്രിക്ക് അല്‍പസ്വല്‍പം ഉപകാര സ്‌മരണ എങ്കിലും വേണ്ടേ’; വോട്ടെടുപ്പ് ദിനത്തിലും ചര്‍ച്ചയായി സിപിഎം ആര്‍എസ്എസ് ബന്ധം

Read Next

ഇറാന്‍റെ മിസൈൽ ആക്രമണം; ഇസ്രയേലിലെ ആശുപത്രികള്‍ തകര്‍ന്നു, കനത്ത നാശനഷ്ടം, 40 പേർക്ക് പരിക്ക്, ആശുപത്രി ആക്രമണത്തിന് പകരം വീട്ടുമെന്ന് ഇസ്രയേൽ; ആക്രമണം കടുപ്പിക്കാൻ നിർദേശം നൽകി നെതന്യാഹു, ഇറാനില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ ഭയാനകമായ അവസ്ഥയിലേക്ക് നയിക്കും : റഷ്യ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »