Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമാന ദുരന്തം: സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പമെന്ന് സജി ചെറിയാന്‍, മൃതദേഹം നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കും


പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത യുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നഴ്സ് രഞ്ജിതയുടെ മൃതദ്ദേഹം ഡിഎന്‍എ പരിശോധനയിലൂടെ യുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബം. ഡിഎന്‍എ പരിശോധന ഫലം പുറത്തു വന്നാല്‍ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കു മെന്നും സജി ചെറിയാന്‍ ഉറപ്പുനല്‍കി.

രഞ്ജിതയുടെ സഹോദരന്‍ രതീഷ് ജി നായര്‍ അഹമ്മദാബാദില്‍ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നെ ങ്കിലും ഫലങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ അമ്മാവന്‍ ഉണ്ണികൃ ഷ്ണനും അവിടെ തന്നെ തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി യുകെയില്‍ ജോലി ചെയ്യുകയാണ് രഞ്ജിത, കേരളത്തിലെ സര്‍ക്കാര്‍ ജോലി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതി നായി എത്തിയതാണ്. നേരത്തെ ഒമാനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി നേടി. നാട്ടില്‍ സ്ഥിരതാമസമാക്കാനും കുടുംബത്തിനായി പണിയുന്ന പുതിയ വീട്ടിലേക്ക് താമസം മാറാമെന്ന പ്രതീക്ഷയിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മക്കളായ ഇന്ദുചൂഡന്‍, ഇധിക, വൃദ്ധയായ അമ്മ തുളസി എന്നിവര്‍ ഇനിയും കരകയറിയിട്ടില്ല.


Read Previous

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 ശതമാനം പോളിങ്, ജനവിധി തിങ്കളാഴ്ച അറിയാം

Read Next

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് 16,000 വോട്ടിന് ജയിക്കും, അൻവർ ‘ഫാക്ടർ’ ഇല്ല! റാഷിദിന്റെ പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »