Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു.

മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ ഥിയായ അന്‍വറും. എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്ന് സ്ഥാനാര്‍ഥി മോഹന്‍രാജും പറയുന്നു കനത്ത മഴയെ അവഗണിച്ചും ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലമ്പൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.28%, 2024 ലെ തന്നെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 61.46% എന്നി ങ്ങനെയായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.

ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തിയ പിവി അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. വോട്ടെണ്ണല്‍ 23ന്.


Read Previous

സംഘർഷം എട്ടാം ദിവസത്തിലേക്ക്; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ; ക്ലസ്‌റ്റർ ബോംബുകളുമായി തിരിച്ചടിച്ച് ഇറാൻ, ഇരുപക്ഷത്തും വ്യാപക നാശനഷ്ടം, 2008ൽ 111 രാജ്യങ്ങൾ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ക്ലസ്‌റ്റർ ബോംബുകൾ നിരോധിച്ചിട്ടുണ്ട്, എന്നാൽ ഇറാനോ ഇസ്രായേലോ ഈ കരാറില്‍ പങ്കാളികളല്ല, സ്ഥിതി രൂക്ഷം,

Read Next

ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു; റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »