ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീ ബാബു നായർക്ക്
കെ.ഡി.പി.എ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസി ഡന്റ് ജോജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി റിയാദിൽ ജോലി ചെയ്യുന്ന ബാബു,നല്ലവ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും ,ആദ്യ കാലം മുതൽ കെ ഡി പി എ യുടെ ഭാഗമായി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തി കൂടിയാണ് ശ്രീ ബാബുവെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു,
തുടർന്ന് ഭാരവാഹികളായ ശ്രീ അബ്ദുൽ സലാം, ഡെന്നികൈപ്പനാനി, ബോണി. ജെ, റഫീഷ് അലിയാർ ,റസ്സൽ മഠത്തിപ്പറമ്പിൽ, രജിത് മാത്യു, ബിപിൻ മണിമല, നിഷാദ് ഷെരീഫ്, ബാസ്റ്റിൻ ജോർജ്, ഷാജി മഠത്തിൽ ,ബോബി ജോർജ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു .മറുപടി പ്രസംഗത്തിൽ പ്രവാസ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും ഓർമ്മയിലുണ്ടെന്നും കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ഭാഗമാവാൻ കഴിഞ്ഞതിലുമുള്ള ചാരിതാർഥ്യം ബാബു രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി നൗഫൽ വി.എം സ്വാഗതവും സികെ അഷ്‌റഫ് നന്ദിയും പറഞ്ഞു.
