Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൊബേൽ സമാധാന സമ്മാനത്തിനു ട്രംപിനെ നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ തീരുമാനിച്ചു


യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ ഗവൺമെന്റ് ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അദ്ദേഹത്തിന്റെ ‘നിർണായക നയതന്ത്ര ഇടപെടലും കേന്ദ്രീകൃത നേതൃത്വവും’ ആണ് അതിനു ചൂണ്ടിക്കാട്ടുന്ന ന്യായങ്ങൾ. 

പാക്കിസ്ഥാന്റെ ‘ഡോൺ’ പത്രം പറയുന്നത് ഇന്ത്യയുടെ അന്യായമായ ആക്രമണം മൂലം അന്നാട്ടിലെ ജനങ്ങൾ കടുത്ത ദുരിതം അനുഭവിച്ചെന്നും ട്രംപ് മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചു ഡൽഹിയെയും ഇസ്ളാമാബാദിനെയും വെടിനിർത്താൻ പ്രേരിപ്പിച്ചു എന്നുമാണ്.

വെടിനിർത്തലിൽ ട്രംപിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹ ത്തോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ നേരിട്ട് സംസാരി ച്ചാണ് യുദ്ധവിരാമം സാധ്യമാക്കിയത് എന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.

ട്രംപ് ആത്മാർഥതയോടെ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്ന നേതാവാണെന്നു പാക്കിസ്ഥാൻ പറയുന്നു. ജമ്മു കശ്മീർ സംബന്ധിച്ച് യുഎൻ പ്രമേയങ്ങൾ നടപ്പാക്കിയാൽ മാത്രമേ സൗത്ത് ഏഷ്യയിൽ സമാധാനം ഉണ്ടാവൂ എന്ന വാദവും അവർ ഉയർത്തുന്നു. കശ്‌മീർ പ്രശ്നത്തിൽ ഇടപെടാമെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ അപ്പോൾ തന്നെ അത് തള്ളി.


Read Previous

നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

Read Next

വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസി യോഗാ ദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »